കോഴഞ്ചേരി പമ്പയാറ്റില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു : പത്തനംതിട്ട മേലേവെട്ടിപ്പുറം സ്വദേശി നിരഞ്ജന്‍ (18) ആണ് മരിച്ചത്

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോഴഞ്ചേരി പമ്പയാറ്റില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പത്തനംതിട്ട മേലേവെട്ടിപ്പുറം സ്വദേശി കുമ്പളംതോട്ടത്തില്‍ സൂര്യയുടെ മകന്‍ നിരഞ്ജന്‍ (18) ആണ് മരിച്ചത്. കോഴഞ്ചേരി കീഴുകര കൈതവന കടവിലാണ് വിദ്യാര്‍ഥി മുങ്ങി മരിച്ചത്. കോഴഞ്ചേരി പമ്പ് ഹൗസിന് സമീപം സുഹൃത്തുക്കളായ ആറു വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് കുളിക്കുവാന്‍ ഇറങ്ങിയത്. ഇതിനിടയില്‍ നിരഞ്ജന്‍ ഒഴുക്കില്‍പ്പെടുകയും കാണാതാവുകയും ചെയ്തു. പിന്നീട് പത്തനംതിട്ടയില്‍ നിന്നും എത്തിയ അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീമും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റി. ആറന്മുള പോലീസ് നടപടി സ്വീകരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും മഴ കനക്കും ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ...

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...