കാലടിയിലെ കടയില്‍ നിന്നും 24000 രൂപ മോഷ്ടിച്ചു ; പന്തളം സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാലടിയില്‍ കടയില്‍ കയറി മോഷണം നടത്തിയതിന് പന്തളം സ്വദേശിയായ യുവാവ് പിടിയില്‍. പന്തളം മുടിയൂര്‍കോണം വൃന്ദാവന്‍ വീട്ടില്‍ ശ്യാം കുമാര്‍(36)നെ യാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 നായിരുന്നു  സംഭവം. നീലീശ്വരം ജംഗ്ഷനില്‍ നടത്തുന്ന കടയില്‍ ഇയാള്‍ കയറി അവിടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 24000 രൂപ മോഷ്ടിക്കുകയായിരുന്നു. മാവേലിക്കര, കരീലകുളങ്ങര എന്നീ പോലീസ് സ്റ്റേഷനുകളില്‍ വേറെയും മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. സബ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍.റ്റി.മേപ്പിള്ളി, എസ്.ഐ എം.എസ് ശ്യാം, എ.എസ്.ഐ ഷൈജു അഗസ്റ്റിന്‍, സി.പി.ഓ മാരായ നിഖില്‍, ധനേഷ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമരക്കാര്‍ക്ക് നേരെയുള്ള പോലീസ് അതിക്രമത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍ ; പെല്ലറ്റ് പ്രയോഗത്തില്‍ കേന്ദ്രം...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ജന്തര്‍ മന്തറില്‍ സമരം ചെയ്തവര്‍ക്ക് നേരെയുള്ള...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; മരണം 15 ആയി ; 7,674 പേർ ദുരിതാശ്വാസ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതികൾ രൂക്ഷമാകുന്നു. രാത്രിയും...

വിളപ്പിൽശാലയിൽ കാട്ടുപന്നിയുടെ ആക്രമണം ; കാൽനടയാത്രക്കാരിക്ക് പരിക്ക്

0
തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരിക്ക് പരിക്ക്. വിളപ്പിൽശാല അണമുഖത്തു മേലെ വീട്ടിൽ...

സംസ്ഥാനത്ത് മഴ ശക്തം ; വിവിധിടങ്ങളിൽ മണ്ണിടിച്ചിൽ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. എല്ലാ ജില്ലകളിലും...