ദ്വാരകയിലെ ദേവഭൂമിയില്‍ അവകാശം ഉന്നയിച്ച്‌ വഖഫ് ബോര്‍ഡ് ; ഹര്‍ജി തള്ളി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ദ്വാരകയിലെ ദേവഭൂമിയില്‍ അവകാശം ഉന്നയിച്ച്‌ വഖഫ് ബോര്‍ഡ്. ദ്വാരകയിലെ രണ്ട് ദ്വീപുകളുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ടാണ് വഖഫ് ബോര്‍ഡ് ഗുജറാത്ത് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. ജസ്റ്റിസ് സംഗീതാ വിശേന്റെ ബഞ്ചിന് മുന്‍പാകെയാണ് ഹര്‍ജി എത്തിയതെന്ന് ഗുജറാത്തി ദിനപത്രമായ ദിവ്യ ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കോടതി വിസമ്മതം പ്രകടിപ്പിച്ചു. എന്താണ് പറയുന്നതെന്ന് ഹര്‍ജിക്കാരന് അറിയാമോ എന്നും കൃഷ്ണനഗരിയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം വഖഫ് ബോര്‍ഡിന് എങ്ങനെ അവകാശപ്പെടാനാകും എന്നും കോടതി ചോദിച്ചു. ആകെ 8 ചെറിയ ദ്വീപുകളാണ് ബെറ്റ് ദ്വാരക ക്ലസ്റ്ററില്‍ ഉള്ളത്. ബെറ്റ് ദ്വാരകയിലെ സമീപ ദ്വീപുകളിലെ ഭൂമി വഖഫ് ബോര്‍ഡിന്റേതാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ അപേക്ഷ നിരസിച്ച കോടതി പുതുക്കിയ മറ്റൊരു അപേക്ഷ അവധിക്കാല കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...