Friday, March 29, 2024 7:17 am

കലാമണ്ഡലം സര്‍വകലാശാലയെ കേരളത്തിന്റെ സാംസ്കാരിക സര്‍വകലാശാലയാക്കി മാറ്റും ; മന്ത്രി സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കേരളീയ കലയുടെ പ്രൗഡി നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന കേരള കലാമണ്ഡലം സര്‍വകലാശാലയെ കേരളത്തിന്റെ സാംസ്കാരിക സര്‍വകലാശാലയാക്കി മാറ്റുമെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കലാമണ്ഡലം 2020 ഫെല്ലോഷിപ്പ്, അവാര്‍ഡ്, എന്റോവ്മെന്റ് പുരസ്കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്മന്നൂര്‍ പരമേശ്വരന്‍ ചാക്യാര്‍, ചേര്‍ത്തല തങ്കപ്പ പണിക്കര്‍ തുടങ്ങിയവര്‍ കലാമണ്ഡലം ഫെലോഷിപ്പ് ജേതാക്കളും മാര്‍ഗി വിജയകുമാര്‍, കലാ. കെ.പി അച്യുതന്‍, കലാ. രാജന്‍, കലാ. അച്യുതവാര്യര്‍, അപ്പുണ്ണി തരകന്‍, സരോജിനി നങ്ങ്യാരമ്മ, പല്ലവി കൃഷ്ണന്‍, കുഞ്ചന്‍ സ്മാരകം ശങ്കരനാരായണന്‍, എന്‍.കെ മധുസൂദനന്‍, മഠത്തിലാത്ത് ഗോവിന്ദന്‍കുട്ടി നായര്‍ എന്നിവര്‍ കലാമണ്ഡലം അവാര്‍ഡിനും അര്‍ഹരായി. നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, ശ്രുതി ശരണ്യം, കെ.ബി രാജാനന്ദ്, കലാ. ഐശ്വര്യ, അഡ്വക്കേറ്റ് സി.കെ നാരായണന്‍ നമ്പൂതിരി, സുമിത നായര്‍, കലാ. അനില്‍കുമാര്‍, കലാ. കൃഷ്ണേന്ദു, മരുത്തോര്‍വട്ടം കണ്ണന്‍, കരിവെള്ളൂര്‍ രത്നകുമാര്‍, നെടുമ്പിള്ളി രാംമോഹന്‍, കലാ. ഗോപിനാഥപ്രഭ, പി.ജനക ശങ്കര്‍ തുടങ്ങിയവര്‍ക്കാണ് എന്‍ഡോവ്മെന്റ് ലഭിച്ചത്.

Lok Sabha Elections 2024 - Kerala

പഞ്ചവാദ്യത്തോടെയാണ് മന്ത്രിയെ സ്വീകരിച്ച്‌ പരിപാടികള്‍ ആരംഭിച്ചത്. കലാമണ്ഡലം കൂത്തമ്പലത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ടി.കെ നാരായണന്‍, വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് ടി നിര്‍മലാദേവി, കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ പത്മശ്രീ ഡോ.കലാമണ്ഡലം ഗോപി, പത്മശ്രീ കലാ. ക്ഷേമാവതി, ഡോ.എന്‍.ആര്‍ ഗ്രാമപ്രകാശ്, ടി.കെ വാസു, കലാ. പ്രഭാകരന്‍, കെ.രവീന്ദ്രനാഥ്, കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ആര്‍ ജയചന്ദ്രന്‍, അക്കാദമിക് കോഡിനേറ്റര്‍ വി.അച്യുതാനന്ദന്‍, എംപ്ലോയിസ് യൂണിയന്‍ സെക്രട്ടറി ഡോ.കനകകുമാര്‍, പ്രസിഡന്റ് കെ.അനില്‍, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ ശ്രീനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കലാമണ്ഡലം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, നൃത്തം, കഥകളി എന്നിവയും അരങ്ങേറി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്മൃതികുടീരങ്ങൾക്ക് നേരെ അതിക്രമം ; പരിശോധന ഫലം ഇന്ന് ലഭിക്കും

0
കണ്ണൂര്‍ : കണ്ണൂർ പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി...

ക്രിസ്തുവിന്‍റെ പീഢാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി ; പ്രാർത്ഥനയോടെ വിശ്വാസികൾ…!

0
തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്‍റെയും കുരിശു മരണത്തിന്റെ സ്മരണയിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന്...

മഅ്ദനിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

0
കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി...

ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി ഭര്‍ത്താവ്

0
കല്‍പ്പറ്റ : വയനാട് പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഭാര്യയെ വാക്കത്തി...