മാലിന്യ മുക്തം നവകേരളം – ജനകീയ ക്യാമ്പയിൻ പദ്ധതി ; ശുചീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യ മുക്തം നവകേരളം- ജനകീയ ക്യാമ്പയിൻ പദ്ധതിയുടെ ഭാ​ഗമായുളള ജനകീയ ശുചീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കല്ലൂപ്പാറ ​ഗ്രാമപഞ്ചായത്തിലെ ശാസ്താംങ്കലിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർപേഴ്സൺ സി കെ ലതാകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. കല്ലൂപ്പാറ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ​ഗീതാ ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ആരോ​ഗ്യ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർപേഴ്സൺ പി ജ്യോതി, വാർഡ് മെമ്പർമാരായ ചെറിയാൻ മണ്ണഞ്ചേരി, കെ ബി രാമചന്ദ്രൻ, ജില്ലാ ഹരിതകേരളം മിഷൻ കോ ഓർഡിനേറ്റർ സി അനിൽകുമാർ, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള, കല്ലൂപ്പാറ ​ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം ജ്യോതി, ക്ലീൻ കേരള കമ്പനി റിസോഴ്സ് പേഴ്സൺ കെ എ ഉമദേവി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന അം​ഗങ്ങൾ, കുടുംബശ്രീ അം​ഗങ്ങൾ, എൻഎസ്എസ് വേളണ്ടിയർമാർ തുട‌ങ്ങിയവരും ശുചീകരണ യജ്ഞത്തിൽ അണിനിരന്നു. പരിപാടയിൽ 75 പേര് പങ്കെടുത്തു. സമാന്തരമായി കോന്നി ബ്ലോക്കിലെ വള്ളിക്കോട് ​ഗ്രാമപഞ്ചായത്ത്, പന്തളം ബ്ലോക്കിലെ പന്തളം തെക്കേക്കര ​ഗ്രാമപഞ്ചായത്തിലും പറക്കോട് ബ്ലോക്കിലെ ഏറത്ത് ​ഗ്രാമപഞ്ചായത്തിലും ജനകീയ പൊതുഇട ശുചീകരണ പരിപാടി സംഘടിപ്പിച്ചു. യഥാക്രമം വള്ളിക്കോട് നടന്ന പരിപാടിയിൽ 45 പേരും പന്തളം തെക്കേക്കര ​ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 41 പേരും ഏറത്ത് ​ഗ്രാമപഞ്ചയത്തുതല ശുചീകരണ പരിപാടിയിൽ 53 പേരും പങ്കെടുത്തു. ജില്ലയിൽ ആകമാനം നടന്ന ജനകീയ ശുചീകരണ പരിപാടിയിൽ 200 ൽ ഏറെ പേരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

വള്ളിക്കോട് ​ഗ്രാമപഞ്ചായത്ത് പരിധിയിൽ നടന്ന പരിപാടി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ഏറത്ത് ​ഗ്രാമപഞ്ചായത്തിൽ നടന്ന ജനകീയ ശുചീകരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടിയും പന്തളം തെക്കേക്കര ​ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടി പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദും നിർവഹിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍റെ ഭാ​ഗമായി പൊതുയിട ജനകീയ ശുചീകരണ പ്രവര്‍ത്തനം പൊതുപരിപാടിയായി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച നടത്താനാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും 2025 ജൂലൈ 19-ന്‌ ആരംഭിച്ച പരിപാടി 2025 നവംബര്‍ 1 വരെ തുടരും.

എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച സ്‌കൂള്‍, കോളേജ്‌, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുയിടങ്ങളിലുമാണ്‌ ജനകീയ ശുചീകരണ പരിപാടി നടക്കുക. വൃത്തിയാക്കുന്നതിലൂടെ സമാഹരിക്കുന്ന അജൈവ പാഴ്വസ്തുക്കള്‍ ജനകീയമായി തന്നെ തരംതിരിച്ച്‌ പൂനഃചംക്രമണത്തിനായി ഹരിതകര്‍മ്മസേനയ്ക്ക്‌ കൈമാറും. ശുചീകരിച്ച പ്രദേശങ്ങളുടെ തുടര്‍പരിപാലനം, സന്ദര്യവത്കരണം എന്നിവ ഉറപ്പ്‌ വരുത്തുന്നതിനും മേല്‍നോട്ടത്തിനുമായി ജനകീയ സമിതികള്‍/ പ്രാദേശിക സംഘടനകള്‍ എന്നിവയെ ചൂമതലപ്പെടുത്തുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...