കൊച്ചി : കടപ്പത്രങ്ങളില്‍ (NCD) പണം നിക്ഷേപിക്കുന്ന നിങ്ങള്‍ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ, നിങ്ങളുടെ നിക്ഷേപത്തിന് എങ്ങനെയാണ് ഇവര്‍ മാസാമാസം കൃത്യമായി പലിശ നല്‍കുന്നതെന്ന് ?. കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ എങ്ങനെയാണ് ഇവര്‍ മടക്കി നല്‍കുന്നതെന്ന് ?. ഇതൊന്നും ആരും ഇന്നുവരെ ചിന്തിച്ചിട്ടുണ്ടാവില്ല. അതിന്റെ ഏറ്റവും നല്ല തെളിവാണ് NCD യുടെ പുറകെയുള്ള ചിലരുടെ പരക്കംപാച്ചില്‍. നൂറുകണക്കിന് ബ്രാഞ്ചുകള്‍ നടത്തിക്കൊണ്ടുപോകുന്നതിന്റെ ചെലവ് നിങ്ങള്‍ കണക്കുകൂട്ടിയിട്ടുണ്ടോ ?. നിങ്ങള്‍ NCD യിലൂടെ പണം കടംകൊടുത്ത കമ്പനി എങ്ങനെയാണ് ഇതിനൊക്കെ പണം കണ്ടെത്തുന്നത് ?. ഓരോ മാസവും കോടിക്കണക്കിനു രൂപ ഉണ്ടെങ്കില്‍ മാത്രമേ ഇതൊക്കെ നടന്നുപോകുകയുള്ളൂ. ഇതിനുതക്ക വരുമാനം കമ്പനി ഉണ്ടാക്കുന്നുണ്ടോ ?. അതായത് കോടിക്കണക്കിനു രൂപ പ്രതിമാസം ലാഭം കിട്ടുന്ന എന്ത് ബിസിനസ് ആണ് ഇവര്‍ ചെയ്യുന്നത്. ഒരിക്കല്‍പോലും പണം നിക്ഷേപിക്കുന്നവര്‍ ഇതൊന്നും ആലോചിക്കാറില്ല. കമ്പനിയുടെ ഒരു ശാഖമാത്രം നടന്നുപോകണമെങ്കില്‍ പ്രതിമാസം കുറഞ്ഞത് ഒരു ലക്ഷം രൂപ വേണം. ഇങ്ങനെ ആയിരം ബ്രാഞ്ചുകള്‍ക്ക് എത്ര രൂപ വേണം, കൂടാതെ കേന്ദ്ര ഓഫീസ്, റീജണല്‍ ഓഫീസ്, കമ്പനി മുതലാളിയുടെ ആഡംബര ചെലവുകള്‍…കണക്കുകള്‍ കൂട്ടിനോക്കിയെങ്കില്‍ നിക്ഷേപകര്‍ക്ക് വ്യക്തമാകും ആരൊക്കെ പൂട്ടും ….ആരൊക്കെ മുങ്ങും എന്ന്.
പലിശ കൂടുതല്‍ കിട്ടണം, അത് കൃത്യമായി കിട്ടണം, മാസംതോറും ലഭിക്കുന്ന ആ പലിശകൊണ്ട് ജീവിക്കണം, മരുന്നുവാങ്ങണം, ഇതൊക്കെ മാത്രമാണ് പലരുടെയും ചിന്ത. ആരാണ് പലിശ കൂടുതല്‍ തരുന്നതെന്നു നോക്കി അവിടേക്ക് പായുകയാണ് ഈയാംപാറ്റകളെപ്പോലെ നിക്ഷേപകര്‍. കമ്പനി എവിടെയുള്ളതാണെന്നോ ആരാണ് ഇതിന്റെ ഉടമകളെന്നോ പണം നിക്ഷേപിക്കുന്നവര്‍ തിരക്കാറില്ല. അതായത് കമ്പനിയെക്കുറിച്ചും ഉടമയെക്കുറിച്ചുമൊന്നും തങ്ങള്‍ക്ക് അറിയേണ്ട, പറഞ്ഞിരിക്കുന്ന പലിശ മാസാമാസം കൃത്യമായി കിട്ടണം … ഇത് മാത്രമാണ് മിക്ക നിക്ഷേപകരും നോക്കുന്നത്. കോടികള്‍ വാരിയെറിഞ്ഞുള്ള പത്ര – ടി.വി പരസ്യങ്ങളിലൂടെയാണ് തങ്ങള്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കുന്ന കമ്പനിയുടെ വിശ്വാസ്യത ഇവര്‍ വിലയിരുത്തുന്നത്.
ഏതൊക്കെ NBFC കളാണ് പൂട്ടുന്നതെന്നും ആരൊക്കെയാണ് നിക്ഷേപ തട്ടിപ്പിന് മുന്നൊരുക്കം നടത്തുന്നതെന്നും വളരെ നിസ്സാരമായി കണ്ടുപിടിക്കാം. യാതൊരു ബിസിനസ്സും ചെയ്യാതെ തുടരെ കടപ്പത്രങ്ങള്‍ ഇറക്കി നിക്ഷേപങ്ങള്‍ വാരിക്കൂട്ടുന്നവര്‍ മുങ്ങാന്‍ ഒരുങ്ങുകയാണെന്ന് ഏതാണ്ട് ഉറപ്പിക്കാം. NBFC കള്‍ക്ക് ചെയ്യുവാന്‍ ചെയ്യുവാന്‍ കഴിയുന്ന പല ബിസിനസ്സുകള്‍ ഉണ്ടെങ്കിലും ഇതൊക്കെ ചെയ്യാതെ സ്വര്‍ണ്ണ പണയ ഇടപാടുകള്‍ മാത്രം നടത്തുന്ന സ്ഥാപനങ്ങളും അധികനാള്‍ മുമ്പോട്ടുപോകില്ല. കാരണം സ്വര്‍ണ്ണ പണയത്തിലൂടെ മാത്രം ലഭിക്കുന്ന ലാഭം നിസ്സാരമാണ്, തന്നെയുമല്ല ഇത്തരം വായ്പകള്‍ വന്‍തോതില്‍ കുറഞ്ഞിട്ടുമുണ്ട്. യാധാര്‍ധ്യം ഇതാണെങ്കിലും കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ കണക്കുകള്‍ വ്യത്യസ്തമായിരിക്കും.
കേരളത്തിലെ പല നിക്ഷേപ തട്ടിപ്പുകളും ജനങ്ങള്‍ മറന്നുതുടങ്ങി. കേരള ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL), സേഫ് ആന്റ് സ്ട്രോങ്ങ് നിധി, അര്‍ബന്‍ നിധി ലിമിറ്റഡ്, പി.ആര്‍.ഡി മിനി നിധി ലിമിറ്റഡ്, പോപ്പുലര്‍ ഫിനാന്‍സ്, മേരിറാണി പോപ്പുലര്‍ നിധി, ഹൈറിച്ച് കമ്പിനിയുടെ തട്ടിപ്പുകള്‍, കേച്ചേരി ചിട്ടി ഫണ്ട്, എച്ച്.ഡി.ബി നിധി ലിമിറ്റഡ്, അര്‍ബന്‍ നിധി, ജെന്‍ ടൂ ജെന്‍, ടോട്ടല്‍ ഫോര്‍ യു, ജിബിജി നിധി, ക്രിസ്റ്റല്‍ ഫിനാന്‍സ്, തറയിൽ ഫിനാൻസ്, നെടുമ്പറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ്, ലൈഫ് ലൈന്‍ ബാങ്കേഴ്‌സ് ഓഫ് മലബാര്‍, കൊഡിഷ് നിധി ലിമിറ്റഡ്, പ്രിൻസസ് ഗോൾഡ് ആൻറ് ഡയമണ്ട്, പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, കുന്നത്തുകളത്തിൽ ചിട്ടി ഫണ്ട്, ആപ്പിള്‍ ട്രീ ചിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ചമ്പക്കാട് തോംസണ്‍ ചിട്ടി ആന്‍ഡ് ഫൈനാന്‍സിയേഴ്‌സ്, നിര്‍മ്മല്‍ ചിട്ടി ഫണ്ട്, പേൾ അഗ്രോ-ടെക് കോർപ്പറേഷൻ ലിമിറ്റഡ്, ബംഗളൂരു എ.ആന്‍ഡ് എ ചിട്ടിഫണ്ട്, പേരാമ്പ്ര അർബൻ നിധി, അൽ മുക്താദിർ ജ്വല്ലറി തട്ടിപ്പ്, പാതിവില തട്ടിപ്പ്, ദീമാ ജ്വല്ലറി തട്ടിപ്പ്, ഇരിങ്ങാലക്കുട ബില്യൺ ബീസ് നിക്ഷേപ തട്ടിപ്പ്, ഇറീഡിയം തട്ടിപ്പ്, സേഫ് ആന്റ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ്, ആട് – തേക്ക് – മാഞ്ചിയം, ഇങ്ങനെ അനന്തമായി നീളുകയാണ് പട്ടിക. ……. >>> പരമ്പര തുടരും. നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]































