ഇടുക്കിയില്‍ നിന്ന് ലോറികളില്‍ മാലിന്യമെത്തിച്ച് കളമശേരിയില്‍ തള്ളാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

എറണാകുളം: കളമശേരിയില്‍ ഇടുക്കിയില്‍ നിന്ന് മൂന്നു ലോറികളിലായി കൊണ്ടുവന്ന മാലിന്യം തള്ളാന്‍ ശ്രമിച്ചവര്‍ പിടിയില്‍. രാത്രിയിലെത്തിയ മാലിന്യ ലോഡുകള്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം സ്‌ക്വാഡാണ് പിടികൂടിയത്. കളമശേരിയിലെ പൊതു സ്ഥലത്ത് ആരും കാണാതെ തള്ളാനാണ് ലോറികളില്‍ മാലിന്യം കൊണ്ടുവന്നത്. വണ്ടിപ്പെരിയാറില്‍ നിന്ന് വന്ന ലോറികളില്‍ പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങളാണ് നിറച്ചിരുന്നത്. നഗരത്തിലേയും പരിസര തദ്ദേശഭരണ സ്ഥാപനങ്ങളിലേയും മാലിന്യം തന്നെ സംസ്‌കരിക്കാന്‍ കഴിയാത്ത പ്രതിസന്ധികള്‍ക്കിടയിലാണ് മറ്റ് ജില്ലകളില്‍ നിന്നും പോലും ലോറികളില്‍ കൊച്ചിയിലേക്ക് മാലിന്യം തള്ളാന്‍ കൊണ്ടു വരുന്നത്. മാലിന്യം കൊണ്ടുവരാനുള്ള സാധ്യത കണക്കിലെടുത്ത് രാത്രി മുഴുവന്‍ കളമശേരിയില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...