പാലക്കാട് : കല്ലേക്കാടിന് സമീപം ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. സേലം സ്വദേശി അന്‍ഷീര്‍, ബന്ധു ഹാഷിം എന്നിവരാണ് മരിച്ചത്. ഇവരെ കാണാതായെന്ന് ഒപ്പമുണ്ടായിരുന്നയാളാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് അന്‍ഷീറിനെയും ഹാഷിമിനെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓണം പ്രമാണിച്ച് കല്ലേക്കാട്ടെ ബന്ധുവീട്ടിലെത്തിയതായിരുന്നു അന്‍ഷീര്‍. ഭക്ഷണം കഴിച്ചശേഷം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അത്യാഹിതം.
കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു
RECENT NEWS
Advertisment