സംസ്ഥാന പാതയിലെ വെള്ളക്കെട്ട് വാഹനയാത്രികര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമായി മാറുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാന പാതയിലെ വെള്ളക്കെട്ട് വാഹനയാത്രികര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമായി മാറുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വലിയകലുങ്ക് നീര്‍പ്പാലത്തിന് സമീപമാണ് വെള്ളക്കെട്ട് രൂപപെട്ടിരിക്കുന്നത്. റോഡിന് വശത്ത് ഓട നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ചെളിയും ഇലകളും വീണ് അടഞ്ഞ നിലയിലാണ്. നീര്‍പ്പാലത്തിലെ ചോര്‍ച്ചയും സമീപത്തെ പാറക്കെട്ടില്‍ നിന്നുമുള്ള ഉറവ രൂപപെട്ടിട്ടുള്ള വെള്ളവുമാണ് പാതയില്‍ നിറയുന്നത്.

ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡിലൂടെ വാഹനങ്ങള്‍ വേഗതയിലാണ് എത്തുന്നത്. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ ഇറങ്ങുന്നതോടെ ചെളിവെള്ളം തെറിക്കുകയാണ്. അത് കാല്‍നട യാത്രക്കാരുടെ ശരീരത്തേക്ക് തെളിച്ചു വീഴുകയാണ്. റോഡിന്‍റെ പരിപാലനം മിക്കയിടങ്ങളിലും നടക്കുന്നുണ്ടെങ്കിലും ഈ ഭാഗം അവഗണിക്കുകയാണ് പതിവ്. ഓടയിലെ ചെളി നീക്കിയാല്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ആവും. ഇതിന് കെ.എസ്.ടി.പി അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...