Tuesday, December 10, 2024 1:58 pm

സുപ്രീംകോടതിയിൽ നൽകിയ ഹർജി അപ്രസക്തം ; മാല പാർവ്വതിക്കെതിരെ ഡബ്ല്യു സി സി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടി മാല പർവ്വതിക്കെതിരെ രംഗത്തെത്തി ഡബ്ല്യു സി സി. സുപ്രീംകോടതിയിൽ നടി നൽകിയ ഹർജി അപ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടിയ ഡബ്ല്യു സി സി, ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി.ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ നടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്വീകരിക്കുന്ന തുടർനടപടികൾക്കെതിരെയാണ് നടിയുടെ ഹർജി. കമ്മിറ്റിക്ക് മൊഴി നൽകിയത് ഭാവിയിൽ അതിക്രമങ്ങൾ ഉണ്ടാകരുതെന്ന താൽപര്യം മുൻനിർത്തിയാണെന്നും, എന്നാൽ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധമില്ലാത്തവരെപ്പോലും പ്രത്യേക അന്വേഷണ സംഘം ബുദ്ധിമുട്ടിക്കുന്നുവെന്നും പറഞ്ഞ നടി, കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടും തുടർനടപടിയെടുത്തില്ലെന്നും ഹർജിയിലൂടെ ചൂണ്ടിക്കാട്ടുന്നു. എസ് ഐ ടി ചലച്ചിത്ര പ്രവർത്തകരെ വിളിച്ച് ഹരാസ് ചെയ്യുകയാണെന്നും, കേസിനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും പറയുന്ന മാല പാർവ്വതി, സുപ്രീംകോടതിയെ സമീപിച്ചത് അതുകൊണ്ടാണെന്നും പറഞ്ഞിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചക്കുളത്തുകാവ് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർണമായി

0
തിരുവല്ല : ചക്കുളത്തുകാവ് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർണമായതായി ഭാരവാഹികൾ അറിയിച്ചു....

വി​നോ​ദ​യാ​ത്ര​ ബ​സ് മ​റി​ഞ്ഞ് 40 വിദ്യാർത്ഥി​ക​ൾ​ക്ക് പ​രി​ക്ക്

0
മം​ഗ​ളൂ​രു: ഗ​ണേ​ഷ് ഗു​ഡി​ക്ക് സ​മീ​പം വി​നോ​ദ​യാ​ത്ര​ പോയ സ്കൂ​ൾ ബ​സ് നി​യ​ന്ത്ര​ണം...

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ നിര്‍മിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് റഷ്യയും യുക്രൈനും

0
മോസ്‌കോ: യുദ്ധത്തിനിടയിലും ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ നിര്‍മിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് റഷ്യയും...

മുംബൈയില്‍ നിയന്ത്രണം വിട്ട ബസിടിച്ച് ഏഴ് പേര്‍ മരിച്ചു

0
മുംബൈ : മുംബൈയില്‍ നിയന്ത്രണം വിട്ട ബസിടിച്ച് ഏഴ് പേര്‍ മരിച്ചു....