അത്ഭുതമില്ല, സ്ത്രീകളെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ എഎംഎംഎ നിലപാട് മുമ്പും നമ്മള്‍ കണ്ടതാണെന്നു ഡബ്ല്യൂസിസി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : താരസംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനെത്തി ബലാംത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് യോഗത്തിന് വിജയ് ബാബു എത്തിയത്. ആരോപണ വിധേയനായതിന് പിന്നാലെ ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും വിജയ് ബാബു രാജി വെച്ചെങ്കിലും സംഘടനയില്‍ അംഗത്വം ഉണ്ട്. ആ നിലയ്ക്കാണ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനെത്തിയത്. അതേസമയം നടപടിയില്‍ ഡബ്ല്യൂസിസി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ‘എഎംഎംഎ നടപടിയില്‍ അത്ഭുതമില്ല, സ്ത്രീകളെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ എഎംഎംഎ സ്വീകരിച്ചിട്ടുള്ള നിലപാട് മുമ്പും നമ്മള്‍ കണ്ടതാണെന്നും’ ദീദി ദാമോദരന്‍ പറഞ്ഞു.

‘കലാകാരന്മാര്‍ക്ക് സാമൂഹിക പ്രതിബന്ധത വേണം. സ്ത്രീകളെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ എഎംഎംഎ സ്വീകരിച്ചിട്ടുള്ള നിലപാട് നമ്മള്‍ കണ്ടതാണ്. അത്തരമൊരു സാഹചര്യത്തില്‍ വിജയ് ബാബു എത്തിയതില്‍ അത്ഭുതമൊന്നുമില്ല. അവര്‍ പോളിസി തുടരുകയാണ്. സ്ത്രീ സൗഹൃദമായി നിന്നതിന് തെളിവൊന്നും ഇല്ലല്ലോ.’ എന്നാണ് ദീദിയുടെ പ്രതികരണം. പ്രസിഡണ്ട് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ 10-30 നാണ് യോഗം ആരംഭിച്ചത്. വിജയ് ബാബു വിഷയത്തില്‍ അമ്മ കൈക്കൊണ്ട നിലപാടും ആഭ്യന്തര പരാതി പരിഹാര സമിതി അംഗങ്ങളുടെ രാജിയും യോഗത്തില്‍ പ്രധാന ചര്‍ച്ച വിഷയമാവും. നാല് മണിയ്ക്ക് ‘അമ്മ’ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന പുതിയ കരട് ചട്ടങ്ങളുമായി ആർബിഐ

0
മുംബൈ: വീട് വാങ്ങാനോ വ്യക്തിഗത ആവശ്യങ്ങള്‍ക്കോ വായ്പയെടുത്തിട്ടുള്ളവര്‍ ശ്രദ്ധിക്കുക. വായ്പകളുടെ പലിശനിരക്ക്...

രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തിൽ കടുത്ത ആശങ്ക...

0
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള...

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...