ഞങ്ങളുടെ കൊടിയുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം, പിണറായിയുടെ ഉപദേശം വേണ്ട : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പതാക വിവാദത്തില്‍ മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊടിയുടെ കാര്യം തങ്ങള്‍ നോക്കിക്കോളാം, അതിന് പിണറായിയുടെ ഉപദേശം വേണ്ടെന്ന് ചെന്നിത്തല. രാഹുലിന്‍റെ മുഖമുള്ള പ്ലക്കാര്‍ഡുകളാണ് പ്രചാരണത്തിന് ഉപയോഗിച്ചത്, അത് പുതിയ പ്രചാരണരീതിയാണെന്നും ചെന്നിത്തല പറഞ്ഞു. എസ്‍ഡിപിഐയെ തള്ളിപ്പറയാൻ വൈകിയിട്ടില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. യുഡിഎഫ് നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം പറഞ്ഞു, പിഡിപിയുടെയും എസ്ഡിപിഐയുടെയും വോട്ട് മുമ്പ് വാങ്ങിച്ചവരാണ് സിപിഎം എന്നും രമേശ് ചെന്നിത്തല.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കോൺഗ്രസ്- ലീഗ് കൊടികള്‍ ഒഴിവാക്കിയെന്നതാണ് ഇപ്പോള്‍ യുഡിഎഫിനെതിരെ ഉയരുന്ന ഒരു ആരോപണം. ബിജെപിയെ ഭയന്നും ഉത്തരേന്ത്യയില്‍ വോട്ട് ലാഭം ലക്ഷ്യമിട്ടുമെല്ലാമാണ് പതാകകള്‍ ഉയര്‍ത്താതിരുന്നത് എന്നാണ് ഇടത്- ബിജെപി പാളയങ്ങള്‍ യുഡിഎഫിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി ചേര്‍ന്ന് മത്സരിക്കാനുള്ള യുഡിഎഫ് നീക്കവും വലിയ രീതിയില്‍ വിവാദമായി. തുടര്‍ന്ന് ഈ തീരുമാനത്തില്‍ നിന്ന് കോൺഗ്രസ് പിൻവാങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...