അതിജീവിതയോട് വസ്ത്രം മാറ്റി മുറിവുകൾ കാണിക്കണമെന്ന് ജഡ്ജി ; എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: കൂട്ട ബലാത്സംഗത്തിലെ അതിജീവിതയോട് വസ്ത്രം മാറ്റി മുറിവുകൾ കാണിക്കണമെന്ന് ആവശ്യപ്പെട്ട ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ എഫ്ഐആർ. രാജസ്ഥാനിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് അതിജീവിതയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. സംഭവത്തിൽ ജഡ്ജിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മാർച്ച് 30നാണ് പരാതിക്ക് ആസ്പദമായ സംഭവം. കേസിൽ മൊഴി രേഖപ്പെടുത്താനായി ചെന്നപ്പോഴാണ് മുറിവുകൾ കാണണമെന്ന് ജഡ്ജി ആവശ്യപ്പെട്ടത്.

ഹിന്ദ്വാൻ സിറ്റി ജുഡീഷ്യൽ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറിനെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനധികൃതമായി തടഞ്ഞു വെയ്ക്കൽ, പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിലുള്ളവരോട് ക്രൂരത തടയുന്നതിനുള്ള നിയമം എന്നിവ അനുസരിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂട്ട ബലാത്സംഗ കേസിൽ അതിജീവിത നൽകിയ മൊഴി ശരിയാണോയെന്ന് അറിയാനായി വസ്ത്രം നീക്കി മുറിവ് കാണിക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടതായാണ് അതിജീവിത ആരോപണം ഉന്നയിച്ചിട്ടുള്ളത്. പുരുഷ ജഡ്ജിക്ക് മുന്നിൽ വെച്ച് ഇപ്രകാരം ചെയ്യാൻ ആവശ്യപ്പെട്ടത് അസ്വസ്ഥതയുണ്ടാക്കിയെന്നാണ് പരാതിക്കാരി വിശദമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....