നാളെ മുതല്‍ മൂന്നു ദിവസങ്ങളില്‍ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നാളെ മുതല്‍ മൂന്നു ദിവസങ്ങളില്‍ പരക്കെ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാപഠന വകുപ്പ് അറിയിച്ചു.

കേരള-തമിഴ് നാട് അതിര്‍ത്തി പ്രദേശം, കര്‍ണാടകയുടെ തെക്കന്‍ മേഖല, ആന്ധ്ര പ്രദേശിന്‍റെ വടക്ക് കിഴക്ക് തീരം, വടക്ക് കിഴക്ക് കുന്നിന്‍ പ്രദേശം, പടിഞ്ഞാറന്‍ തെലുങ്കാന, പശ്ചിമ ബംഗാള്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഇന്ന് ഇടിമിന്നലോടെ മഴക്ക് സാധ്യതയുള്ളത്.

ചൊവ്വാഴ്ച വടക്കന്‍ കേരളം, തമിഴ്നാട്, തെക്കന്‍ കര്‍ണാടക, പുതുച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ്, വടക്ക് കിഴക്കന്‍ കുന്നില്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഇടിമിന്നലോടെ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ പഠന വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച രാത്രിയില്‍ കര്‍ണാടക-തമിഴ്നാട് സംസ്ഥാന അതിര്‍ത്തി, പുതുച്ചേരി എന്നിവിടങ്ങളില്‍ ഭാഗികമായി ദൈര്‍ഘ്യം കുറഞ്ഞ കനത്ത മഴയുണ്ടായേക്കുമെന്നും അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...