പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലെ കിണറുകള്‍ വറ്റിവരളുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വേനല്‍ കടുത്തതോടെ പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലെ കിണറുകള്‍ വറ്റിവരളുന്നു. കിണറുകള്‍ മാത്രമുള്ള മേഖലകളില്‍ കുടിവെള്ളം ലഭിക്കാതെ വന്നതോടെ ദുരിതത്തിലായിരിക്കുകയാണ് ജനങ്ങള്‍. ജില്ലയിലെ ചിറ്റാര്‍, സീതത്തോട്, റാന്നി, കോന്നി, കലഞ്ഞൂര്‍ അടക്കമുള്ള മലയോര മേഖലയിലാണ് കുടിവെള്ളം കിട്ടാകനിയായി മാറുന്നത്. കല്ലാറും അച്ചന്‍കോവിലാറുമാണ് പത്തനംതിട്ട ജില്ലയുടെ ദാഹമകറ്റുന്നത്. നിരവധി കുടിവെള്ള പദ്ധതികളും ഈ നദികളെ ആശ്രയിച്ച് മുന്നോട്ട് പോകുന്നു. എന്നാല്‍ വേനല്‍ കടുത്തതോടെ ഇവയെല്ലാം വറ്റിവരളാന്‍ തുടങ്ങിയത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്കാണ് ജനങ്ങളെ കൊണ്ടുവന്നെത്തിക്കുന്നത്.

ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ടാങ്കുകളില്‍ കുടിവെള്ളം എത്തിച്ചിരുന്നു. എന്നാല്‍ ഇത്തവണ പലയിടത്തും ഈ സംവിധാനമില്ല. പലരും വീടുകളിലേക്ക് ആവശ്യമായ വെള്ളം വലിയ വിലകൊടുത്താണ് വാങ്ങുന്നത്. മലയോര പ്രദേശങ്ങളിലെ ഉയര്‍ന്ന സ്ഥലങ്ങളില്‍ ചെറിയ നീരുറവകള്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ കടുത്ത വേനലില്‍ ഇവയെല്ലാം പൂര്‍ണ്ണമായി വറ്റിത്തുടങ്ങിയതോടെ ഈ പ്രതീക്ഷയും അസ്തമിച്ചു.

കാര്‍ഷിക മേഖലയാണ് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത്. വാഴയും മറ്റ് കാര്‍ഷിക വിളകള്‍ക്കും വെള്ളം കിട്ടാതെ വന്നതോടെ പലയിടത്തും കൃഷി കരിഞ്ഞുണങ്ങി തുടങ്ങി. കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കും വെള്ളമില്ല. ജില്ലയിലെ നദികള്‍ കൂടി വറ്റിതുടങ്ങിയത് ജല വിതരണം നിശ്ചലമാക്കാനും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് രംഗം ജില്ലയില്‍ ചൂടുപിടിക്കുമ്പോള്‍ ജില്ലയുടെ ദാഹമകറ്റുവാന്‍ കൂടി ബന്ധപ്പെട്ട അധികൃതരുടെ അടിയന്തിര ഇടപെടല്‍ ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...