ഡൽഹി: പശ്ചിമഘട്ടം സംരക്ഷണത്തിനുള്ള കസ്തൂരിരംഗൻ ശുപാർശകൾ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്ക് വെവ്വേറെ വിജ്ഞാപനം പുറത്തിറക്കാനുള്ള ആലോചനയുമായി കേന്ദ്രം. പരിസ്ഥിതിലോല മേഖലകൾ സംബന്ധിച്ച് സംസ്ഥാനങ്ങൾ പൊതുസമവായത്തിലെത്താത്ത സാഹചര്യത്തിലാണ് പ്രത്യേകം വിജ്ഞാപനങ്ങൾ തയ്യാറാക്കുന്നതിന്റെ സാധ്യത ആരായുന്നത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ച് ആറ് സംസ്ഥാനങ്ങൾ നൽകിയ നിർദേശങ്ങൾ പരിശോധിച്ച് സമവായമുണ്ടാക്കാൻ 2022-ൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച അഞ്ചംഗവിദഗ്ധസമിതിയാണ് ഈ നിർദേശം പരിഗണിക്കുന്നത്. സംസ്ഥാനങ്ങൾ സമവായത്തിലെത്താത്തതിനാൽ കരട് വിജ്ഞാപനം കഴിഞ്ഞമാസം ആറാം തവണയും പുതുക്കി പുറത്തിറക്കിയിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























