എന്താണ് റിലാപ്സ് ? അറിഞ്ഞിരിക്കാം

For full experience, Download our mobile application:
Get it on Google Play

ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് ഉള്ളവര്‍ കുറച്ചുനാളത്തേക്ക് മദ്യപാനം നിര്‍ത്തിയതിനു ശേഷം വീണ്ടും സ്ഥിരമായി മദ്യം ഉപയോഗിക്കാന്‍ തുടങ്ങുന്നതിനെയാണ് റിലാപ്സ് എന്നു വിളിക്കുന്നത്. മദ്യപാനം നിര്‍ത്തി ആദ്യത്തെ മൂന്നുനാലു മാസങ്ങളിലാണ് റിലാപ്സിന് ഏറ്റവുമധികം സാദ്ധ്യതയുള്ളത്. ഒറ്റ നോട്ടത്തില്‍ ഒരു ദിവസം ഓര്‍ക്കാപ്പുറത്ത് രോഗി മദ്യപാനത്തിലേക്ക് വഴുതിയതാണെന്ന് തോന്നാമെങ്കിലും പലപ്പോഴും ഘട്ടംഘട്ടമായാണ് റിലാപ്സ് സംഭവിക്കുന്നത്. റിലാപ്സില്‍ ചെന്നവസാനിക്കുന്ന സംഭവപരമ്പരകളുടെ തുടക്കമാവാറുള്ള ചില ലക്ഷണങ്ങള്‍ താഴെപ്പറയുന്നു. രോഗികളും കുടുംബാംഗങ്ങളും ഈ സൂചനകളെക്കുറിച്ച് ജാഗരൂകരായിരിക്കേണ്ടതും ഇവയിലേതെങ്കിലും തലപൊക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ മുന്‍കരുതലുകളെടുക്കുകയും അത്യാവശമെങ്കില്‍ തങ്ങളുടെ ട്രീറ്റ്മെന്റ് ടീമിനെ ബന്ധപ്പെടേണ്ടതുമാണ്.

മുമ്പ് മദ്യം കഴിച്ചു കൊണ്ടിരുന്ന സ്ഥലങ്ങള്‍ വീണ്ടും സന്ദര്‍ശിക്കാന്‍ തുടങ്ങുക, ഒന്നിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നവരുമായി വീണ്ടും ചങ്ങാത്തം തുടങ്ങുക, മദ്യത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ സഹായിക്കുന്നവരുമായി പതിയെപ്പതിയെ ബന്ധം വിഛേദിക്കുക, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെ മരുന്നുകളും ഫോളോഅപ്പുകളും സ്വയം നിര്‍ത്തുക, മറ്റ് ഒഴികഴിവുകള്‍ പറഞ്ഞ് വീട്ടില്‍ മദ്യം സൂക്ഷിക്കാന്‍ തുടങ്ങുക, ഒരിടവേളക്കു ശേഷം മദ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ നിരന്തരമായി വരാന്‍ തുടങ്ങുക, മദ്യത്തില്‍ നിന്നു മാറിനില്‍ക്കാന്‍ ഇനി ചികിത്സകളോ മറ്റുള്ളവരുടെ സഹായമോ ആവശ്യമില്ല എന്ന അതിരുകടന്ന ആത്മവിശ്വാസം പ്രത്യക്ഷപ്പെടുക, വീട്ടില്‍ മറ്റാരെങ്കിലും മദ്യം ഉപയോഗിക്കാന്‍ തുടങ്ങുക, കുടുംബബന്ധങ്ങളില്‍ ഏതെങ്കിലും കാരണങ്ങളാല്‍ ഉലച്ചിലുകള്‍ വരിക ശരീരത്തിന് ആരോഗ്യം തിരിച്ചുകിട്ടിയെന്നും ഇനി ഇടക്കൊരു ബിയറോ വൈനോ കഴിക്കുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ലെന്നുമുള്ള ചിന്താഗതി രൂപപ്പെടുക ഇവയെല്ലാം സൂക്ഷിക്കണം.

മറ്റുള്ളവരോടുള്ള ഇടപെടലുകളില്‍ വാശി, രഹസ്യാത്മകത, അമിതമായ ആവശ്യങ്ങള്‍, വഞ്ചന, പക, എടുത്തുചാട്ടം, ദേഷ്യം, ഉത്തരവാദിത്തമില്ലായ്മ തുടങ്ങിയ പ്രവണതകള്‍ തിരിച്ചുവരിക മദ്യപാനം നിര്‍ത്തിയാലുണ്ടായേക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് അമിതപ്രതീക്ഷ വെച്ചുപുലര്‍ത്തുകയും ചെയ്യുന്നതിൽ കരുതൽ വേണം. മാനസികസമ്മര്‍ദ്ദമോ വിഷാദമോ ചിന്താക്കുഴപ്പമോ തോന്നിത്തുടങ്ങുക. ഒന്നും ചെയ്യുന്നതിന് ഉന്മേഷം തോന്നാതാവുക. സമയത്ത് ആഹാരം കഴിക്കുന്നതിലും ഉറങ്ങുന്നതിലുമെല്ലാമുള്ള അശ്രദ്ധ തിരിച്ചുവരിക. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാതാവുക പഴയ വാശികളെക്കുറിച്ചോ ദുരനുഭവങ്ങളെക്കുറിച്ചോ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത പ്രശ്നങ്ങളെക്കുറിച്ചോ ആവശ്യത്തിലധികം ചിന്തിച്ചുകൊണ്ടിരിക്കുക. ദൈനംദിനപ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള പ്രവണത കാണിക്കുക ഇതെല്ലാം വീണ്ടും മദ്യപിക്കാൻ തുടങ്ങും എന്നതിന്റെ സൂചനയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...