വൈദികൻ വെട്ടുകത്തിയും തൂമ്പയുമായി റോഡിലിറങ്ങിയപ്പോൾ ഇടവക ജനങ്ങളും ഒപ്പം കൂടി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: വൈദികൻ വെട്ടുകത്തിയും തൂമ്പയുമായി റോഡിലിറങ്ങിയപ്പോൾ ഇടവക ജനങ്ങളും ഒപ്പം കൂടിയത്തോടെ കുന്നന്താനം മൈലമൺ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിക്ക് മുന്നിലൂടെ കടന്ന് പോകുന്ന റോഡിലെ കാട് മുഴുവൻ വെട്ടിമാറ്റി. ഇടവക വികാരി ഫാ ഷിബു ടോം വർഗീസും ഇടവക ജനങ്ങളുമാണ് റോഡ് ശുചീകരണത്തിനായി രംഗത്ത് എത്തിയത്. റോഡ് ശുചീകരണത്തോടൊപ്പം റോഡിലേക്ക് ചാഞ്ഞ് കിടക്കുന്ന വ്യക്ഷ ശിഖരങ്ങളും ഇടവക ജനങ്ങളുടെ നേത്യത്വത്തിൽ വെട്ടിമാറ്റി.

റോഡിൽ കാട് കയറി കിടന്ന കാരണം ഇഴജന്തുക്കളുടെ ശല്യവും ഇവിടെ രൂക്ഷമായിരുന്നു. ഇതിന് ഒരു മാറ്റം വരുത്തുവാൻ ഈ ശുചീകരണം കൊണ്ട് സാധിച്ചു. റോഡ് കാട് മുടി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും പഞ്ചായത്തിന്റെ നേത്യത്വത്തിൽ വെട്ടിമാറ്റാൻ നടപടി സ്വീകരിക്കാഞ്ഞതാണ് മൂലമാണ് മൈലമൺ ഇടവകയിലെ വികാരിയും പൊതു ജനങ്ങളും റോഡിലിറങ്ങേണ്ടതായി വന്നത്. ഇടവക വികാരി ഫാ ഷിബു ടോം വർഗീസിനെ കൂടാതെ ട്രസ്റ്റി നൈനാൻ കുരുവിള, സെക്രട്ടറി സിജു വർഗീസ് എന്നിവരും ശുചീകരണത്തിന് നേത്യത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...

2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...

0
ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക...

പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ

0
പന്തളം : പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ. പന്തളം...

ഒരു യുഗത്തിന് കൂടി തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
ബ്യൂണസ് അയേഴ്സ് : സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ...