കേരളം ആര് ഭരിക്കും ; വോട്ടെണ്ണൽ നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ ജനവിധി നാളെ അറിയാനിരിക്കെ ആത്മവിശ്വാസത്തോടെ മുന്നണികൾ. മന്ത്രിസഭായോഗത്തിൽ എല്ലാവർക്കും വിജയാശംസ നേർന്ന മുഖ്യമന്ത്രി തുടർഭരണത്തിന്റെ പ്രതീക്ഷയിലാണ്. 85ന് മുകളിൽ സീറ്റുമായി അധികാരത്തിലെത്തുമെന്ന്ഉറപ്പിക്കുകയാണ് യുഡിഎഫ്. കണക്ക് കൂട്ടിയതിനപ്പുറം സീറ്റെന്ന എക്സിറ്റ് പോളുകൾ ബിജെപി ക്യാമ്പിന് ആവേശം നൽകുന്നു. കേരളം ഇനി ആര് ഭരിക്കും. എണ്ണിയെണ്ണി കൂട്ടിവെച്ച കണക്കുകൾ പിന്നിട്ട് എക്സാറ്റ് ഫലത്തിന് ഒരു ദിവസത്തിൻറെ അകലം മാത്രം. കാബിനറ്റ് യോഗത്തിൻറെ അവസാനം സഹപ്രവർത്തകർക്ക് വിജയാംസ നേർന്ന് പിണറായി വിജയൻ. പോളിംഗ് തീർന്നത് മുതൽ ഇടത് പാളയത്തിൽ ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചത് മുഖ്യമന്ത്രി. ഒറ്റ എക്സിറ്റ് പോളും ഭരണത്തുടർച്ച പ്രവചിച്ചില്ലെങ്കിലും പിണറായിയുടെ കണക്ക് വേറെ. 80 ൽ താഴെ 72നും 75നും ഇടക്ക് വരെ സീറ്റിലെങ്കിലും ഭരണത്തുടർച്ച.

അതാണിപ്പോൾ ഇടത് കേന്ദ്രങ്ങളിലെ ലാസ്റ്റ് പ്രതീക്ഷ. എന്നാൽ വോട്ട് പെട്ടിയിലായത് മുതൽ അധികാരം ഉറപ്പിച്ചിരുന്നു യുഡിഎഫ്. എക്സിറ്റ് പോളുകൾ എല്ലാം പ്രവചിച്ച ഭരണമാറ്റം പ്രതിപക്ഷനിരയെ ആവേശം കൊള്ളിക്കുന്നു. മുമ്പ് 100 സീറ്റ് വരെ പറഞ്ഞ പ്രതിപക്ഷനേതാവ് മുന്നണി നേതാക്കളോട് പങ്ക് വെക്കുന്നത് 85 നും 90 നും ഇടക്ക് സീറ്റ്. തരംഗമെങ്കിൽ 90 കടന്ന് നോർത്ത് ബ്ലോക്കിലേക്ക് ത്രിവർണ്ണപതാക.രണ്ട് സീറ്റ് ഉറപ്പിച്ച ബിജെപിക്ക് ഓണം ബമ്പറാണ് എക്സിറ്റ് പോളുകൾ നൽകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...