ചിറ്റാറില്‍ ഷോപ്പിംങ് കോംപ്ലക്സ് – “എന്താ ദാസാ ഈ വികസനമൊക്കെ നേരത്തെ വരാതിരുന്നത് “

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ: തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനപ്പെരുമഴയുമായി കോന്നി എം.എല്‍.എ അഡ്വ.കെ.യു.ജെനീഷ് കുമാര്‍. നിരവധി പദ്ധതികളാണ് ദിവസവും പ്രഖ്യാപിക്കുന്നത്, ചിലതിനൊക്കെ കല്ലും സിമന്റും ഇടുന്നുണ്ട്. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെയാണ് കോന്നി മണ്ഡലത്തിലുടനീളം എം.എല്‍.എ വികസനപ്പെരുമഴ പെയ്യിക്കുന്നത്. “എന്താ ദാസാ ഈ വികസനമൊക്കെ നേരത്തെ വരാതിരുന്നത് ” എന്നാണ് ഇപ്പോള്‍ ജനങ്ങളുടെ ചോദ്യം. എന്തായാലും കോന്നി എം.എല്‍.എ ഇന്ന് പ്രഖ്യാപിച്ച രണ്ടാമത്തെ പദ്ധതിയുടെ വാര്‍ത്താക്കുറിപ്പ്‌ വായിക്കാം.

ചിറ്റാർ മാർക്കറ്റ് ജംഗ്ഷനിൽ ഷോപ്പിംങ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി
അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ യും ജനപ്രതിനിധികളും പൊതു മരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. എംഎൽഎ യുടെ ശ്രമഫലമായി അനുവദിച്ച 10 കോടി രൂപ മുടക്കിയാണ് ഷോപ്പിംങ് കോംപ്ലക്സ് പണിയുന്നത്. ആധുനീക മൽസ്യ മാംസ വിപണന കേന്ദ്രം, ബസ് പാർക്കിംങ് സംവിധാനം, ആഡിറ്റോറിയം, കടമുറികൾ, ഷോപ്പിംങ് മാൾ, തീയറ്റർ, ഭക്ഷണശാല, എന്റർടൈൻമെന്റ് ഫ്ലോർ, ഗസ്റ്റ് റൂമുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള നിർമ്മാണത്തിനാണ് ലക്ഷ്യമിടുന്നത്.

ഗവി വിനോദ സഞ്ചാരികൾ, ചിറ്റാർ വഴി അച്ചൻകോവിൽ ചെങ്കോട്ടഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ, തുലാപ്പള്ളി മുണ്ടക്കയം കുമളി വഴി തമിഴ് നാട് ഭാഗത്തേക്കും യാത്ര ചെയ്യുന്നവർക്കും ഉപയോഗപ്പെടുന്ന രീതിയിലാണ് കെട്ടിടം നിർമ്മിയ്ക്കുന്നത്. കിഴക്കൻ മലയോര മേഖലയിൽ വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന പ്രദേശമാണ് ചിറ്റാർ മാർക്കറ്റ് ജംഗ്ഷൻ. ഇവിടെ അടുത്തായാണ് ജില്ലാ ആശുപത്രി സമുച്ചയം പണി നടന്നു കൊണ്ടിരിക്കുന്നതും. ചിറ്റാർ മേഖലയുടെ കാലാനുസൃതമായ വളർച്ചയ്ക്ക് ഷോപ്പിംങ് കോംപ്ലക്സിന്റെ നിർമ്മാണം ഉപകാരപ്പെടും.

പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ടി കെ സജി, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ബീവി, വൈസ് പ്രസിഡന്റ് ശ്രീവിദ്യ, പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ അനില, പഞ്ചായത്തംഗങ്ങളായ അനിത, രാജു മൺപിലാവ്, നിശാ രാജു, എം എൻ സജി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എസ് രാജേന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ ജി മുരളീധരൻ, വയ്യാറ്റുപുഴ സഹകരണ ബാങ്ക് പ്രസിഡന്റ് വി എ സലിം, ഡയറക്ടർ ബോർഡംഗം അഷറഫ് ആനപ്പാറ എന്നിവർ എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു. കെട്ടിട നിർമ്മണത്തിന് ആവശ്യമായ വിശദമായ എസ്റ്റിമേറ്റും മണ്ണ് പരിശോധനയും മറ്റ് നടപടികളും വേഗത്തിലാക്കാൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...