കിഫ്ബിക്ക് എന്തിന് ഇ.ഡിയെ ഭയം ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മസാലബോണ്ട് കേസിൽ ഇ.ഡി സമൻസിനെ ഭയക്കാതെ മറുപടി നൽകിക്കൂടേയെന്ന് കിഫ്ബിയോട് ഹൈക്കോടതി. പ്രാഥമിക അന്വേഷണത്തിനാണ് ഇ.ഡി രേഖകൾ ആവശ്യപ്പെട്ടത്. അറസ്റ്റോ മറ്റു നടപടികളോ അല്ല. മറുപടി നല്കാതെ കോടതിയെ സമീപിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും കോടതി പറഞ്ഞു. തുടർന്ന് ഇ.ഡിയുടെ സത്യവാങ്മൂലത്തിന് മറുപടി നല്കാൻ കിഫ്ബി സമയം തേടി. ഇ.ഡി സമൻസിനെതിരെ കിഫ്ബിയും സി.ഇ.ഒ കെ.എം. എബ്രഹാമും നല്കിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും.

ആറാം തവണയാണ് ഇ.ഡി സമൻസ് അയച്ചതെന്നും രണ്ടുവർഷം മുമ്പ് ഓഫീസ് റെയ്ഡ് ചെയ്‌തെന്നും കിഫ്ബി അഭിഭാഷകൻ ബോധിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ചോദിക്കാതെ പഴയ നിർദ്ദേശങ്ങൾ ആവർത്തിക്കുന്നത് പീഡനമാണെന്നും പറഞ്ഞു. പ്രമുഖർ ഉൾപ്പെട്ട നൂറിലേറെ കേസുകൾ തങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും അന്വേഷണവുമായി കിഫ്ബി സഹകരിക്കുന്നില്ലെന്നും ഇ.ഡി ബോധിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്തെ ഹോസ്റ്റലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നു ; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചതില്‍ കൂടുതല്‍...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...