ഭര്‍ത്താവ്‌ മരിച്ച്‌ ആറു മണിക്കൂറിനുള്ളില്‍ ഭാര്യയും മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഭര്‍ത്താവ്‌ മരിച്ച്‌ ആറു മണിക്കൂറിനുള്ളില്‍ ഭാര്യയും മരിച്ചു. നാട്ടകം ചെട്ടിക്കുന്ന്‌ ശിവപാര്‍വതിയില്‍ എന്‍.രാമദാസ്‌ (63) ഭാര്യ സെല്‍വി രാമദാസ്‌ (59) എന്നിവരാണ്‌ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്‌. തിങ്കളാഴ്‌ച വൈകിട്ട്‌ ആറരയോടെ ശാരീരിക അസ്വസ്‌ഥതകള്‍ അനുഭവപ്പെട്ട രാമദാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. ഭർത്താവിന്റെ മരണവാര്‍ത്ത രാത്രിയാണ് ഭാര്യ സെല്‍വിയെ അറിയിച്ചത്‌. അതോടെ അസ്വസ്‌ഥത അനുഭവപ്പെട്ട സെല്‍വി രാത്രി 12.30 ഓടെ മരണമടയുകയായിരുന്നു.

ഇരുവരുടെയും മൃതദേഹം ചൊവ്വാഴ്ച വീട്ടിലെത്തിച്ച് പൊതുദര്‍ശനം അടക്കമുള്ള ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട്‌ നാലോടെ സംസ്‌കരിച്ചു. മറിയപ്പള്ളിയില്‍ അഖില്‍ ഫാഷന്‍സ്‌ എന്ന ടെക്‌സ്റ്റൈല്‍സ്‌ ഷോപ്പിന്റെ ഉടമ ആയിരുന്ന രാമദാസ്‌. ഇപ്പോള്‍ ടെക്‌സ്റ്റൈല്‍സ്‌ മാര്‍ക്കറ്റിങ്‌ നടത്തിവരികയായിരുന്നു. മക്കള്‍ : അഖില്‍, ആതിര. മരുമക്കള്‍ : അമിത, ശക്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...