ജനവാസ മേഖലയില്‍ കാട്ടുപോത്ത് ; എലിമുള്ളുംപ്ലാക്കല്‍ നിവാസികള്‍ ഭീതിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : എലിമുള്ളുംപ്ലാക്കല്‍ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചകാലമായി കാട്ടുപോത്തുകള്‍ ജനവാസ മേഖലയില്‍ എത്തി തുടങ്ങിയതോടെ പ്രദേശവാസികള്‍ കടുത്ത ഭീതിയിലായി. വീടുകളുടെ സമീപം രാത്രികാലങ്ങളില്‍ കുട്ടികള്‍ അടങ്ങുന്ന സംഘമായാണ് കാട്ടുപോത്തുകള്‍ ഇറങ്ങുന്നത്. എലിമുള്ളുംപ്ലാക്കല്‍ സ്കൂളിനു സമീപം താമസിക്കുന്ന നിരവേല്‍ വീട്ടില്‍ എന്‍.ജി മത്തായിയുടെ വീടിന് സമീപത്തായാണ് ആദ്യം കാട്ടുപോത്ത് എത്തിയത്. ഇവരുടെ വീട്ടിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പോത്ത് വീട്ടുമുറ്റത്ത് വന്ന വിവരം അറിയുന്നത്. ഇതിന് ശേഷം ഗ്രാമ പഞ്ചായത്ത് അംഗം ബ്ലെസി ഡാനിയേലിന്റെ വീടിന് സമീപം കുട്ടി അടക്കമുള്ള കാട്ടുപോത്തിന്‍ കൂട്ടം എത്തിയിരുന്നു.

പിന്നീട് കഴിഞ്ഞ ദിവസം രാത്രി 12.45 ഓടെയാണ് എലിമുള്ളുംപ്ലാക്കല്‍ നിരവേല്‍ വീട്ടില്‍ വിദ്യാനന്ദന്‍, കണിച്ചേരിക്കുഴിയില്‍ ജോയ്സ് എന്നിവരുടെ വീടിന് സമീപം കാട്ടുപോത്തുകള്‍ എത്തിയത്. വിദ്യാനന്ദന്റെ കൃഷിയിടത്തില്‍ കയറിയ കാട്ടുപോത്ത് പറമ്പില്‍ ഉണ്ടായിരുന്ന 6 തേനീച്ച പെട്ടികളും നശിപ്പിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ കാട്ടുപോത്ത് വീടിന് സമീപം നില്‍ക്കുന്നതായാണ് കണ്ടത്. പിന്നീട് തകരപ്പാട്ടയില്‍ കൊട്ടി ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചുമാണ് ഇതിനെ കാടുകയറ്റിയത്. പ്രദേശത്ത് കാട്ടുപോത്തുകള്‍ കൂട്ടമായി എത്തി തുടങ്ങിയതോടെ ഭീതിയിലാണ് പ്രദേശവാസികള്‍.

ഒട്ടേറെ വീടുകളുള്ള സ്ഥലത്താണ് കാട്ടുപോത്തുകള്‍ ഇറങ്ങുന്നത്. സമീപത്ത് സ്കൂളും കോളേജും അടക്കമുള്ള സ്ഥാപനങ്ങളും ഉണ്ട്. പോത്തുകള്‍ ഇറങ്ങുന്ന ജനവാസ മേഖലയിലെ  വനാതിര്‍ത്തികളില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കാത്തതും വന്യ മൃഗങ്ങള്‍ കൂട്ടമായി നാട്ടിലേക്ക് ഇറങ്ങുന്നതിന് കാരണമാകുന്നതായി പ്രദേശവാസികള്‍ പറയുന്നു. സ്ഥലത്ത് വനപാലകര്‍ രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഞള്ളൂര്‍ ഉത്തര കുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന പ്രദേശമാണ് ഇവിടം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...