കല്ലേലി എസ്റ്റേറ്റില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: കല്ലേലി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ എസ്റ്റേറ്റ് ഭാഗത്ത് ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. കല്ലേലി എസ്റ്റേറ്റ് ഈസ്റ്റ് – വെസ്റ്റ് ഭാഗങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കാടിറങ്ങി എത്തുന്ന കാട്ടാന കൂട്ടത്തെ ഭയന്നാണ് തൊഴിലാളികളും നാട്ടുകാരും കഴിയുന്നത്. നിരവധി റബ്ബര്‍ മരങ്ങളും കൃഷികളും അടക്കം കാട്ടാനകള്‍ നശിപ്പിക്കുന്നത് പതിവാകുകയാണ്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് കല്ലേലി എസ്റ്റേറ്റ് തൊഴിലാളികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തല നാരിഴക്ക് രക്ഷപെട്ടത്. പുലര്‍ച്ചെ ജോലിക്കായി പോയ നാല് ടാപ്പിംഗ് തൊഴിലാളികള്‍ക്ക് നേരെ ഒറ്റയാന്‍ പാഞ്ഞടുക്കുകയും തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ അത്ഭുതകരമായി രക്ഷപെടുകയും ആയിരുന്നു.

നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന വനാതിര്‍ത്തിയിലാണ് എസ്റ്റേറ്റ് ഉള്ളത്. എസ്റ്റേറ്റിനുള്ളില്‍ കൈത കൃഷി ഉള്ളതിനാല്‍ കൈതച്ചക്ക തിന്നാനും കാട്ടാന എത്താറുണ്ട്. വന മേഘലയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചിരുന്നു എങ്കിലും ഇവയില്‍ പലതും പ്രവര്‍ത്തന ക്ഷമമല്ല. കാട്ടാന ശല്യം രൂക്ഷമായതിനാല്‍ വനാതിര്‍ത്തിയില്‍ കിടങ്ങ് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കണം എന്ന് വനം വകുപ്പിനോട് എസ്റ്റേറ്റ് അധികൃതര്‍ ആവശ്യപെട്ടിരുന്നു എങ്കിലും അനുമതി ലഭിച്ചിരുന്നില്ല. കാട്ടാന ആക്രമണം രൂക്ഷമായത് മൂലം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ പോലും സ്വസ്ഥമായി കിടന്ന് ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ലയങ്ങളുടെ തൊട്ടടുത്ത് പോലും കാട്ടാന കൂട്ടം എത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...