ആവോലിക്കുഴിയില്‍ കാട്ടാന ചരിഞ്ഞു ; വൈദ്യുതാഘാതമേറ്റെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പഞ്ചായത്തിലെ ആറാം വാര്‍ഡായ ആവോലിക്കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കാട്ടാന ചരിഞ്ഞു. ഞള്ളൂര്‍ ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. പത്ത് വയസോളം പ്രായം വരുന്ന കൊമ്പനാനയാണ് ചരിഞ്ഞത്‌. ആവോലിക്കുഴി സ്വദേശിയുടെ  ഭൂമി കൃഷി ചെയ്യുവാന്‍ മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയായിരുന്നു. കൃഷി സംരക്ഷിക്കാനായി സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റതാണ് മരണ കാരണം എന്ന് ആദ്യ ഘട്ട പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ജനവാസ മേഖലയിലാണ് ജഡം കണ്ടെത്തിയത്. സംഭവത്തില്‍ വസ്തു ഉടമയ്ക്ക് എതിരെ കേസ് രെജിസ്റ്റര്‍ ചെയ്യുമെന്നും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കോന്നി ഫോറസ്റ്റ് റയ്ഞ്ച് ഓഫീസര്‍ ശശീന്ദ്രന്‍ പറഞ്ഞു.

കോന്നി ആര്‍.ഓ ശശീന്ദ്രന്‍, ഞള്ളൂര്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആവോലിക്കുഴി,ഞള്ളൂര്‍, അതുംബുംകുളം ഭാഗങ്ങളില്‍ സ്ഥിരമായി കാണപ്പെടുന്ന കാട്ടാനയാണ് ആവോലിക്കുഴിയില്‍ ചരിഞ്ഞത് എന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. ജനവാസ മേഖലയില്‍ പതിവായി എത്തുന്ന ആന വനപാലകരുടെ നിരീക്ഷണത്തില്‍ കഴിഞ്ഞു വരികയായിരുന്നു.  കഴിഞ്ഞ ഏറെ കാലമായി ഞള്ളൂരിലെ ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. വനാതിര്‍ത്തികളില്‍ സോളാര്‍ വേലികള്‍ പ്രവര്‍ത്തിക്കാത്തതാണ് കാട്ടാന ശല്ല്യം രൂക്ഷമാകാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. നിരവധി കാര്‍ഷീക വിളകളും പ്രദേശത്ത് ഇതിനോടകം കാട്ടാന നശിപ്പിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം

0
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം. വിഐപി സന്ദർശനത്തിന് തലേന്ന് തന്നെ...

യുഡിഎഫിന് ഭരണം കിട്ടിയത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: യുഡിഎഫിന് ഭരണം കിട്ടിയത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയെന്ന് വി...

കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്ന് രാത്രി ആരംഭിക്കും

0
കാലടി: കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്ന് രാത്രി ആരംഭിക്കും. 14...

മുതലപ്പൊഴിയിലും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരാനാവില്ല എന്ന് സ്കൂബ ടീം

0
തിരുവനന്തപുരം: മുതലപ്പൊഴിയിലും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു. നിലവിലെ കാലാവസ്ഥയിൽ...