കാട്ടാന ശല്യം ; നിലമ്പൂർ മേഖലയിൽ പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ : കാട്ടാന ശല്യം രൂക്ഷമായ നിലമ്പൂർ മേഖലയിൽ പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്. കാട്ടാനകളെ ഉൾകാടുകളിലേക്ക് തിരിച്ചയക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. റാപ്പിഡ് റെസ്‌പോൺസ് ടീമിന്‍റെ നേതൃത്വത്തിലുള്ള 41 അംഗ സംഘത്തിനാണ് വനം വകുപ്പ് രൂപം നൽകിയത്. 7 ആർ.ആർ.ടി അംഗങ്ങൾ, വനംവകുപ്പ് ജീവനക്കാർ, സുരക്ഷാ ചുമതലയുള്ള പോലീസുകാർ. എമർജൻസി റെസ്‌ക്യൂ ഫോഴ്സ് അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നതാണ് 41 അംഗ സംഘം.

വനമേഖലയിൽ കാട്ടാനകൾ തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങളിൽ സംഘം നീരിക്ഷണം ആരംഭിച്ചു. ഡ്രോൺ അടക്കമുളള സംവിധാനങ്ങളുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. കാട്ടാനകളുടെ സാന്നിധ്യം കൂടുതലുള്ള മേഖല കേന്ദ്രീകരിച്ച് നടത്തുന്ന തെരച്ചിൽ വൈകുന്നേരം 5 വരെ തുടരും. കാട്ടാനകളെ കണ്ടെത്തിയാൽ തുരുത്തി ഉൾകാടുകളിലേക്ക് തന്നെ അയക്കും. തോക്ക് ഉൾപ്പെടെയുള്ള സംവിധാനങ്ങളും തിരിച്ചിൽ സംഘം കരുതിയിട്ടുണ്ട്.

നിലമ്പൂർ ടൗണിൽ ഉൾപ്പെടെ കാട്ടാനകൾ ജനജീവിതത്തിന് ഭീഷണിയാവുകയും പ്രതിഷേധം ശകതമാവുകയും ചെയ്ത സാഹചര്യത്തിലാണ് വനംവകുപ്പ് നടപടി. നിലമ്പൂർ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...