Skip to content

കല്ലേലി – കൊക്കാത്തോട് റോഡില്‍ കെ.എസ്.ആര്‍.ടി.സി. ബസിന് മുന്നില്‍ കാട്ടാന

കോന്നി : കോന്നി – കൊക്കാത്തോട് റോഡില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കാട്ടാനയ്ക്ക് മുന്നില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ കോന്നിയില്‍ നിന്നും കൊക്കാത്തോട് ഭാഗത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ഏറെനേരം ആന റോഡില്‍ നിലയുറപ്പിച്ച് നിന്നതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകുവാന്‍ കഴിയാതെയായി. ആന വനത്തിനുള്ളിലേക്ക് കയറിയതിന് ശേഷമാണ് വാഹനങ്ങള്‍ക്ക് കടന്നുപോകാനായത്. കല്ലേലി – കൊക്കാത്തോട് റോഡില്‍ കാട്ടാനയുടെ സ്ഥിരം സാന്നിധ്യം വാഹനയാത്രക്കാര്‍ക്ക് വലിയ ഭീഷണിയായി മാറുന്നുണ്ട്. കല്ലേലി പാലത്തിന് സമീപത്തും കൊക്കാത്തോട് റോഡിന്റെ  വിവിധ ഭാഗങ്ങളിലും കാട്ടാനകള്‍ പകല്‍ സമയത്തും റോഡിലിറങ്ങി നില്‍ക്കുന്നത് കാരണം യാത്രക്കാര്‍ ഭീതിയോടെയാണ് ഈ വഴി സഞ്ചരിക്കുന്നത്. രാത്രി സമയങ്ങളില്‍ ഈ വഴിയുള്ള യാത്രയും ഭീതിയിലാണ്. ഇതിന് തൊട്ടടുത്ത പ്രദേശങ്ങളായ കുളത്തുമണ്‍, താമരപ്പള്ളി പ്രദേശങ്ങളും കാട്ടാന ഭീതിയിലാണ്. ജനവാസ മേഖലയിലെ കാട്ടാന ശല്യം നിയന്ത്രിക്കുവാന്‍ വനാതിര്‍ത്തിയില്‍ കിടങ്ങുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി രാജേഷ്

  2. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  3. കുമ്പഴയിൽ വാഹനാപകടം : കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ചു – നിരവധിപേര്‍ക്ക് പരിക്ക് – CCTV വീഡിയോ കാണാം

  4. തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു

  5. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാത്ത ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

Share on WhatsApp

Share this story

കല്ലേലി – കൊക്കാത്തോട് റോഡില്‍ കെ.എസ്.ആര്‍.ടി.സി. ബസിന് മുന്നില്‍ കാട്ടാന pathanamthittamedia.com