കൊല്ലംകോടും മുതലമടയിലും കാട്ടാന ശല്യം രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കൊല്ലംകോടും മുതലമടയിലും കാട്ടാന ശല്യം രൂക്ഷമാകുന്നു. ഒരാഴ്ചയായി മേഖലയിൽ തുടരുന്ന കാട്ടാനകളെ കാടുകേറ്റാൻ കഴിയാത്ത സ്ഥിതിയിലാണ് വനംവകുപ്പ്. ഇന്നലെ വീണ്ടും പറയമ്പള്ളത്തെ ജനവാസമേഖലയിലെത്തിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കുങ്കിയാനകളെ എത്തിച്ച് കാട്ടാനക്കൂട്ടത്തെ ഉടൻ കാട് കയറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരാഴ്ചയായി മുതലമടയിലും കൊല്ലങ്കോടും വ്യാപക കൃഷിനാശം ഉണ്ടാക്കിയിട്ടും കാട്ടാനകളെ തുരത്താൻ വനം വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. തേക്കിൻചിറ, മാത്തൂർ, ചീളക്കാട് പിന്നിട്ട് പറയമ്പള്ളത്തെത്തിയ കാട്ടാനക്കൂട്ടം ഇപ്പോഴും ജനവാസ മേഖലയിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ജനവാസ മേഖലയിൽ നിന്ന് കാട്ടാനക്കൂട്ടത്തെ തുരത്താൻ വനം വകുപ്പിന് സാധിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധവും പ്രദേശത്ത് ഉയരുന്നുണ്ട്. കുങ്കി ആനകളെ എത്തിച്ച് എത്രയും പെട്ടെന്ന് കാട്ടാനകൂട്ടത്തെ കാട് കയറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം തേക്കിൻചിറക്കളത്തിൽ എത്തിയ കാട്ടാനക്കൂട്ടം ഏക്കർ കണക്കിന് കൃഷിയാണ് നശിപ്പിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...