Saturday, May 24, 2025 1:10 pm

നാട്ടിലും കാട്ടിലും വിലസുന്നു ; വയനാട്ടിലെ കാട്ടാനകളുടെ കണക്കെടുക്കാന്‍ വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ കാട്ടാനകളുടെ കണക്കെടുക്കാന്‍ വനംവകുപ്പ്. ആറ് വര്‍ഷത്തിനു ശേഷമാണ് വയനാട്ടിലെ കാട്ടാനകളുടെ കണക്കെടുക്കുന്നത്. വയനാട് വന്യജീവി സങ്കേതതത്തിലെ ഇരുപത്തിമൂന്നും സൗത്ത് വയനാട് ഡിവിഷനെ പതിനേഴും നോര്‍ത്ത് വയനാട് ഡിവിഷനെ പതിനാലും ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ്. ആകെയുള്ള അമ്പത്തിനാല് ബ്ലോക്കുകളില്‍ മൂന്ന് ദിവസമായി നടക്കുന്ന സര്‍വ്വേയില്‍ ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി, വനംസംരക്ഷണ സമിതി ജീവനക്കാരുള്‍പ്പെടെ പങ്കെടുക്കും. നാല് പേരായിരിക്കും ഓരോ ബ്ലോക്കിലും സര്‍വ്വേ സംഘത്തിലുണ്ടാകുക.

കഴിഞ്ഞ ദിവസം ബ്ലോക്ക് തിരിച്ചുള്ള കണക്കെടുപ്പാണ് നടന്നത്. ശരാശരി മൂന്ന് ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഓരോ ബ്ലോക്കിലും സര്‍വ്വേ സംഘം കാല്‍നടയായി സഞ്ചരിച്ച് ആനകളുടെ എണ്ണവും ഭൂപ്രദേശത്തിന്റെ പ്രത്യേകതകളും രേഖപ്പെടുത്തും. കേരളത്തില്‍ വയനാടിന് പുറമേ പെരിയാര്‍, ആനമുടി, നിലമ്പൂര്‍ കാടുകളിലും സര്‍വ്വേ നടക്കും. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയിലും മേല്‍പ്പറഞ്ഞ ദിവസങ്ങളിലാണ് സര്‍വ്വേ നടക്കുന്നത്. കാട്ടാനകള്‍ അതിര്‍ത്തി കടന്നും സഞ്ചരിക്കുന്നതിനാലാണ് ഒന്നിച്ച് കണക്കെടുക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

0
തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്ന്...

പത്തനംതിട്ട ധർമശാസ്താക്ഷേത്രം-കെഎസ്ആർടിസി റോഡിൽ വീണ്ടും വെള്ളക്കെട്ട്

0
പത്തനംതിട്ട : ധർമശാസ്താക്ഷേത്രം-കെഎസ്ആർടിസി റോഡിൽ വീണ്ടും വെള്ളക്കെട്ട്. ഇതേ റോഡിൽ...

ഇലന്തൂരില്‍ പരസ്യ ബോര്‍ഡ് ഇടിച്ചിട്ട് അജ്ഞാതവാഹനം

0
പത്തനംതിട്ട : തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ ഇലന്തൂരിലാണ് അജ്ഞാത...

സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തലിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

0
തിരുവനന്തപുരം : സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തലിനെന്ന് പ്രതിപക്ഷ നേതാവ്...