തണ്ണിത്തോട് അള്ളുങ്കലില്‍ കാട്ടാന കൃഷി നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : അള്ളുങ്കൽ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രാത്രിയില്‍ ആയിരുന്നു സംഭവം. പരുമലപുത്തന്‍ വീട്ടില്‍ പി.സന്തോഷ്‌, റോയ് ജോര്‍ജ്ജ് എന്നിവരുടെ വാഴ, തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്. ഈ പരിസരത്ത് ആദ്യമായാണ് കാട്ടാന ഇറങ്ങുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ചു. വനത്തിനോട് ചേര്‍ന്നുള്ള പല പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. മേക്കണ്ണം, തേക്കുതോട്, പൂച്ചക്കുളം, മണ്ണീറ, തലമാനം, തണ്ണിത്തോട് റോഡ്‌ എന്നിവിടങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്.

പലയിടത്തും വനം വകുപ്പ് സ്ഥാപിച്ച സോളാര്‍ വേലികള്‍ പ്രവര്‍ത്തിക്കാത്തതാണ് കാട്ടാന ശല്യം രൂക്ഷമാകുവാന്‍ കാരണം. ജനവാസമേഖലയില്‍ കയറി കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ ഭീതിയിലാണ് പ്രദേശവാസികള്‍. കഴിഞ്ഞ ദിവസം കല്ലാറിലും കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ വനത്തിലേക്ക് കയറിപ്പോയ ഇതിനെ പിന്നീട് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ആനയ്ക്ക് ചികിത്സ നല്‍കുവാനും വനപാലകര്‍ക്ക് കഴിഞ്ഞില്ല. തണ്ണിത്തോട് റോഡിലും കാട്ടാന സാന്നിധ്യം പതിവായതോടെ ഭീതിയോടെ ആണ് ആളുകള്‍ ഈ വഴി യാത്ര ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...