Thursday, April 25, 2024 8:16 pm

ഞൊണ്ടിക്കുതിര കണക്കെ ബി.എസ്.എന്‍.എല്‍ ; അനാഥപ്രേതമായ എക്സ്ച്ചേഞ്ചുകള്‍ എലിയുടെ താവളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്തിന്റെ അഭിമാനമായിരുന്ന, ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ ബി.എസ്.എൻ.എൽ സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ആരംഭകാലം ബി.എസ്.എൻ.എല്ലിൽ ശോഭനമായിരുന്നെങ്കിലും പിന്നീട് സ്ഥിതി മാറി. മാറിമാറി വന്ന കേന്ദ്ര സർക്കാരുകളുടെ പൊതുമേഖലാവിരുദ്ധ സമീപനംമൂലം സ്ഥാപനം ക്രമേണ നഷ്ടത്തിലേക്കു വീണു. ഇപ്പോൾ കെ.എസ്.ആർ.ടി.സിക്കു സമാനമാണ്  ബി.എസ്.എൻ.എല്ലിന്റെ അവസ്ഥ. രാജ്യത്തെ മിക്കവാറും മുഴുവൻ ജനങ്ങളും ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുമ്പോഴാണ് ബി.എസ്.എൻ.എൽ ഈ പ്രതിസന്ധി നേരിടുന്നതെന്നതാണ് വൈരുധ്യം. നിരവധി താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും സ്ഥിരജീവനക്കാര്‍ക്ക് നിർബന്ധിത പെൻഷൻ നൽകി വിടുകയും ചെയ്തു. പേരിനുമാത്രം ജീവനക്കാരെ വെച്ചുകൊണ്ടാണ്‌ ഇപ്പോള്‍ ഞൊണ്ടിക്കുതിര കണക്കെ ബി.എസ്.എന്‍.എല്‍ പോകുന്നത്.

ബി.എസ്.എൻ.എല്ലിലെ വിവിധ നോൺ എക്സിക്യുട്ടീവ് തസ്തികകളായ ഓഫീസ് സൂപ്രണ്ട്, അസി.ഓഫീസ് സൂപ്രണ്ട്, സീനിയർ ഓഫീസ് അസോസിയേറ്റ്, ജൂനിയർ എൻജിനീയർ, സീനിയർ അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടന്റ്, ടെലികോം ടെക്‌നീഷ്യൻ, അസിസ്റ്റന്റ്‌ ടെലികോം ടെക്‌നീഷ്യൻ എന്നീ ജീവനക്കാരുടെ കൂട്ടവിരമിക്കൽ പ്രക്രിയ മൂലം സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലേക്കു നീങ്ങുകയാണ്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളിൽ ക്ലറിക്കൽ ജോലിചെയ്യാൻ ജീവനക്കാരില്ലാതായി. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ടെലിഫോൺ എക്സ്‌ചേഞ്ചുകളിലും സബ് ഡിവിഷൻ ഓഫീസുകളിലും ടെലികോം ടെക്‌നീഷ്യൻമാരുടെ കൂട്ട വിരമിക്കലിനെത്തുടർന്ന് ടെലിഫോൺ അറ്റകുറ്റപ്പണികളും ബ്രോഡ്ബാൻഡ്‌ മെയിന്റനൻസ് ജോലികളും തടസ്സപ്പെടുന്നു. ഇത്തരം അവസ്ഥ ഒരു പരിധി വരെ ബി.എസ്.എൻ.എൽ മറികടക്കുന്നത് ഈ മേഖലയിലെ കരാർ തൊഴിലാളികളെ ഉപയോഗിച്ചാണ്.

ഗ്രൂപ്പ് സി ആൻഡ് ഡി ജീവനക്കാരുടെ അഭാവംമൂലം കേരളത്തിലെ എല്ലാ ബിസിനസ് ഏരിയകളിലും കരാർ തൊഴിലാളികളും ബി.എസ്.എൻ.എൽ മാനേജ്‌മെന്റ് കേന്ദ്ര ഏജൻസിയിൽ നിന്നെടുക്കുന്ന അപ്രന്റീസുകളുമാണ് നോൺ എക്സിക്യുട്ടീവ് ജീവനക്കാർ ചെയ്യുന്ന ഓഫീസ് ജോലികളും മെയിന്റനൻസ് ജോലികളും ഒരു പരിധിവരെ നിർവഹിച്ചുപോരുന്നത്. മാത്രമല്ല കരാർ തൊഴിലാളികൾക്കും അപ്രന്റീസുകൾക്കും തുച്ഛമായ വേതനം മാത്രമേ ബി.എസ്.എൻ.എൽ. മാനേജ്‌മെന്റ് നൽകുന്നുള്ളൂ. കഴിഞ്ഞ കുറെ മാസങ്ങളായി കരാർ തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം പോലും നൽകുന്നില്ലെന്ന വിവരവും പുറത്ത് വന്നിരുന്നു. കൂടാതെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകൾ, എക്സ്‌ചേഞ്ചുകൾ, കസ്റ്റമർ സർവീസ് സെന്ററുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലിചെയ്തു വന്നിരുന്ന കരാർ തൊഴിലാളികളെ ചെലവു ചുരുക്കുകയെന്ന തന്ത്രമുപയോഗിച്ച് പിരിച്ചുവിടുന്ന നയം ഓഫീസുകളുടെ മെയിന്റനൻസ്, സുരക്ഷാകാര്യം, ഓഫീസ് ക്ലീനിങ്‌ മേഖലയിൽ ഗുരുതര പ്രശ്നമുണ്ടാക്കുന്നു.

മാത്രമല്ല ഇതിന് പുറമെ ഇത്തരം തീരുമാനങ്ങൾ ബി.എസ്.എൻ.എല്ലിനെ നഷ്ടത്തിലേക്ക് തള്ളിവിടുന്നു. ഇത്തരത്തിൽ ജീവനക്കാരെ പിരിച്ചുവിടുമ്പോൾ ബി.എസ്.എൻ.എൽ സ്ഥാപനങ്ങൾ അടച്ചിടാൻ കാരണമാകുന്നു. ഇങ്ങനെ അടച്ചിടുന്നത് മൂലം ഗ്രാമ പ്രദേശങ്ങളിലെ ബി.എസ്.എൻ.എൽ എക്സ്ച്ചേഞ്ച്  അടച്ചിടുകയും എലി ഉള്‍പ്പെടെയുള്ള ക്ഷുദ്രജീവികൾ അവരുടെ താവളമാക്കുകയും ചെയ്യുന്നു. ഫൈബര്‍ കേബിളുകളും ബോര്‍ഡുകളിലേക്കുള്ള വയറുകളും കരണ്ട് നശിപ്പിക്കുന്നതിനാല്‍ ഫോണുകളും ഇന്റര്‍നെറ്റ് സംവിധാനങ്ങളും കൂടെക്കൂടെ തകരാറിലാകുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് ജീവനക്കാർ ഇല്ലാതെ വരുന്നതോടെ മഹാമാരിയുടെ ഈ കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ തൊഴിൽ തടസ്സപ്പെടുന്നതിന് കാരണമാകുന്നു. മാത്രമല്ല വിദ്യാഭ്യാസ മേഖല ഓൺലൈൻ സംവിധാനത്തിലേക്ക് വന്നതോടെ പഠന സംവിധാനത്തിനും വലിയ തിരിച്ചടിയാണ് സംഭവിക്കുന്നത്. പത്തനംതിട്ട കുമ്പഴയിലെ ബിഎസ്എൻഎൽ എക്സ്ച്ചേഞ്ചിലും സമാനസംഭവം നടക്കുകയാണ്.

സംസ്ഥാനത്തെ മിക്ക ടെലിഫോൺ എക്സ്‌ചേഞ്ചുകളിലും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളിലും ഫുൾടൈം സുരക്ഷാ ജീവനക്കാരില്ലാതായിട്ട് മാസങ്ങളായി. ഇതുമൂലം സംസ്ഥാനത്തെ മിക്ക ബി.എസ്.എൻ.എൽ. ഓഫീസുകളും സുരക്ഷാഭീഷണി നേരിടുന്നു. 2022 വർഷത്തിൽ ബി.എസ്.എൻ.എല്ലിൽ ഭൂരിഭാഗം നോൺ എക്സിക്യുട്ടീവ് ജീവനക്കാരും വിരമിക്കുന്നതോടു കൂടി പൂർണമായും കരാർവത്‌കരണ സമ്പ്രദായം കമ്പനിയിൽ നടപ്പാക്കാൻ കഴിയുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. നോൺ എക്സിക്യുട്ടീവ് ജീവനക്കാർ കൂട്ട വിരമിക്കലിലൂടെ പൂർണമായും ഇല്ലാതായാൽ അതുവഴി നോൺ എക്സിക്യുട്ടീവ് ജീവനക്കാരുടെ സംഘടനകൾ ദുർബലമാകുകയും ഈ തക്കത്തിൽ സ്ഥാപനത്തെ പൂർണമായും സ്വകാര്യവത്‌കരിക്കാൻ കഴിയും എന്നുമാണ് ബി.എസ്.എൻ.എൽ. മാനേജ്‌മെന്റും കേന്ദ്രസർക്കാരും കരുതുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒമാനിൽ വാഹനാപകടം ; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു

0
ഒമാൻ : ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന്...

തെരഞ്ഞെടുപ്പു ദിനത്തിലെ നിബന്ധനകള്‍

0
തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥി, ഇലക്ഷന്‍ ഏജന്റ് എന്നിവര്‍ക്ക് വരണാധികാരിയുടെ അനുമതിയോടെ ഓരോ...

കന്നിവോട്ടര്‍മാരേ…. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ…

0
1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുന്നു. 2. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ...

തൃശൂരില്‍ 500 രൂപ വോട്ടു ചെയ്യാന്‍ ബിജെപി നല്‍കിയെന്ന് പരാതി

0
തൃശൂർ : തൃശൂരില്‍ വോട്ടു ചെയ്യാന്‍ 500 രൂപ...