കാറ്റിലും മഴയിലും കോന്നിയുടെ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി : കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയും കോന്നിയുടെ മലയോര മേഖലയിൽ വ്യാപക നാശ നഷ്ടം. തണ്ണിത്തോട് സ്റ്റേഡിയം മേക്കണം റോഡിൽ തെങ്ങുംകൂട്ടത്തിൽ റ്റി ജി ഡാനിയേലിന്റെ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണ് മേൽക്കൂരയും മതിലും തകർന്നു. റോഡിനു കുറുകെയും മരം വീണിരുന്നു. കോന്നിയിൽ നിന്ന് അഗ്നി രക്ഷാ സേന എത്തിയാണ് മുറിച്ചുമാറ്റിയത്. തണ്ണിത്തോട് ചിറ്റാർ റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. ചിറ്റാർ റോഡിൽ മാക്രിപ്പാറക്ക് സമീപമാണ് മരം ഒടിഞ്ഞു വീണത്.

സീതത്തോട്ടിൽ നിന്ന് അഗ്നി രക്ഷാ സേന എത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് രണ്ട് മരങ്ങൾ മുറിച്ചു നീക്കിയത്. സീതത്തോട് ഫയർ ആൻഡ് റെസ്ക്യു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ അശോകൻ, സീനിയർ ഫയർ ഓഫീസർ പ്രദീപ് കുമാർ, ഫയർ റെസ്‌ക്യു ഓഫീസർമാരായ സുജിൻ, സുരേഷ്, മാർക്കോസ്, ജെയിംസ്, ഹോം ഗാർഡ് സന്തോഷ്‌ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ചിറ്റാർ പോലീസ് സ്റ്റേഷന് സമീപവും മരം ഒടിഞ്ഞു വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബം​ഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും ; തൃണമൂൽ വിമതരുമായി സഖ്യമില്ല

0
കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തൃണമൂൽ...

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ല ; കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമർശനവുമായി പി എം...

0
കൊച്ചി : കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി...

പുതുവഴിയിലൂടെ വായനയിലേക്ക്’ – പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

0
ഇളമണ്ണൂർ : പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി നടപ്പാക്കിയ "പുതുവഴിയിലൂടെ വായനയിലേക്ക്"...

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം ; നയതന്ത്ര കരുത്തെന്ന് ശശി തരൂർ...

0
ഡൽഹി : ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ്...