ചൂട് കൂടിയതോടെ തണ്ണിമത്തങ്ങയ്ക്കും സ്വീറ്റ് മെലണിനും ജില്ലയില്‍ ആവശ്യക്കാരേറെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ചൂട് വര്‍ദ്ധിച്ചതോടെ സ്വീറ്റ് മെലണിനും തണ്ണിമത്തങ്ങക്കും ആവശ്യക്കാരേറുന്നു. ആന്ധ്രാപ്രദേശില്‍ നിന്നും എത്തുന്ന സ്വീറ്റ് മെലണ്‍ ആണ് ഇപ്പോള്‍ വിപണിയിലെ താരം. രണ്ട് കിലോയ്ക്ക് നൂറുരൂപ എന്ന വിലയില്‍ ആണ് ഇത് പൊതു നിരത്തുകളില്‍ വിറ്റഴിക്കുന്നത്. ജില്ലയില്‍ ഇതര സംസ്ഥാനക്കാരാണ് സ്വീറ്റ് മെലണ്‍ വില്‍ക്കുന്നതില്‍ അധികവും. നഗരത്തിലെ ജൂസ് കടകളിലേക്കാണ് കൂടുതലും ആളുകള്‍ ഇവ വാങ്ങിക്കൊണ്ട് പോകുന്നത്. വഴിയോരങ്ങളിലുള്ള കച്ചവടമായതിനാല്‍ വാഹനങ്ങളില്‍ വരുന്നവരും വാങ്ങുന്നു. ആദ്യകാഴ്ചയില്‍ വെള്ളരിക്കയോട് രൂപസാദൃശ്യമുള്ള സ്വീറ്റ് മെലണ്‍ പോഷക സമൃദ്ധവുമാണ്.

ഇതിനോടൊപ്പം തന്നെ ജ്യൂസ് കടകളും സജീവമാകുന്നുണ്ട്. ഉച്ച സമയങ്ങളില്‍ വലിയ തിരക്കാണ് കടകളുടെ മുന്നില്‍ അനുഭവപ്പെടുന്നത്. കൊച്ചുകുട്ടികള്‍ക്ക് വളരെയേറെ പ്രിയമായ തണ്ണിമത്തനും സ്വീറ്റ് മെലണും കുടുംബമായി എത്തിയും ആളുകള്‍ വാങ്ങുന്നുണ്ട്. വലിയ വാഹനങ്ങളില്‍ കൊണ്ടുവന്ന് ഇറക്കുന്ന തണ്ണിമത്തനും സ്വീറ്റ് മെലണും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ പ്രളയം ; രക്ഷാദൗത്യത്തിന് അന്താരാഷ്ട്ര സാങ്കേതിക സഹായം തേടി രാജ്യം

0
കാഠ്മണ്ഡു: ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ....

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു

0
മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ

0
കണ്ണൂർ: സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ...