വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതയില്‍ സുരക്ഷാ സംവിധാനം ഒരുക്കാതെ റീ ടാറിങ് ജോലികള്‍ പുരോഗമിക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വടക്കഞ്ചേരി – മണ്ണുത്തി ആറുവരിപ്പാതയില്‍ സുരക്ഷാ സംവിധാനം ഒരുക്കാതെ റീ ടാറിങ് ജോലികള്‍ പുരോഗമിക്കുന്നതായി പരാതി. ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകളോ ലൈറ്റിങ് സൗകര്യങ്ങളോ ഒരുക്കാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായാണ് പരാതി. ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പണികള്‍ പുരോഗമിക്കുന്നത്. വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെയുള്ള കുഴികള്‍ അടയ്ക്കുന്നതും ഡ്രൈനേജ് സംവിധാനങ്ങളിലെ അപാകതകള്‍ പരിഹരിക്കുന്നതും തുടരുകയാണ്.

ശങ്കരംകണ്ണം തോട്ടില്‍ മഴവെള്ളം ഒഴുകിപ്പോകാന്‍ ചാലുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മഴക്കാലത്തിനു മുന്‍പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നുമാണ് നിര്‍മാണ കമ്പനി അധികൃതരുടെ വിശദീകരണം. ദേശീയപാതയോരത്തെ വീടുകളിലും കൃഷിസ്ഥലങ്ങളിലും വെള്ളം കയറുന്ന പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറയുന്നു. വാണിയമ്പാറ, പട്ടിക്കാട്, മണ്ണുത്തി മേഖലകളിലെ അടിപ്പാത നിര്‍മാണം വേഗത്തിലാക്കാന്‍ ദേശീയപാത അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ 2025 സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കേണ്ട നിര്‍മാണം ഇപ്പോഴും പാതിവഴിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...

പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ...

0
പട്‌ന: പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ...