യുവതിയെ വീടിന് പിന്നിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കണ്ണമംഗലം മിനി കാപ്പില്‍ യുവതിയെ വീടിന് പിന്നിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കീരി വീട്ടില്‍ നിസാറിന്റെ ഭാര്യ ജലീസ യാണ് (31) മരിച്ചത്. ഷെഡിലെ കഴുക്കോലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള പുറത്തെ ഷെഡില്‍ പുലര്‍ച്ചെയാണ് ജലീസയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹം നിലത്ത് തട്ടിയ നിലയിലായിരുന്നുവെന്ന് സഹോദരീ ഭര്‍ത്താവ് പറഞ്ഞു. മരണത്തിന് മുന്‍പുള്ള ദിവസം ഭര്‍തൃമാതാവുമായും ഭര്‍ത്താവിന്റെ സഹോദരിമാരുമായും ജലീസയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

സംഭവത്തില്‍ സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങല്‍ ആലി-സുലൈഖ ദമ്ബതികളുടെ മകളാണ് ജലീസ. 13 വര്‍ഷം മുന്‍പാണ് വിവാഹം നടന്നത്. ഭര്‍ത്താവ് നിസാര്‍ നിലവില്‍ വിദേശത്താണ്. ജലീസയ്ക്ക് ഫാത്തിമ നഷ്വ, ഫാത്തിമ നജ്വ, സൈദ് മുഹമ്മദ് എന്നീ മൂന്ന് മക്കളുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കാരാത്തോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ രാത്രി മറവ് ചെയ്തു. മക്കള്‍: നിശ, നജ്‌വ, സൈത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...

മെസ്സി വിവാദം : ജിഎസ്‌ടി വെട്ടിപ്പിന് കൂട്ടുനിന്ന 3 ഉന്നത ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

0
തിരുവനന്തപുരം : അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി...

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...