ഭർതൃപീഡനം : മക്കളെ കൊലപ്പെടുത്തി യുവതി തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : രംഗ റെഡ്ഡി ജില്ലയിൽ ഭർതൃപീഡനത്തെ തുടർന്ന് യുവതി തൂങ്ങിമരിച്ചു. തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാജേന്ദ്രനഗറിലാണ് സംഭവം. 35കാരിയായ യുവതിയാണ് മകനെയും മകളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ യുവതിയുടെ ഭർത്താവ് സായികുമാർ ഇവരെയും കുട്ടികളെയും പീഡിപ്പിക്കാറുണ്ടെന്ന് രാജേന്ദ്രനഗർ പോലീസ് ഇൻസ്പെക്ടർ കെ കനകയ്യ പറഞ്ഞു.

2016 ലാണ് ഇരുവരും വിവാഹിതരായതെന്നും ഭർത്താവ് ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരനാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഭർത്താവിനെതിരെ സെക്ഷൻ 302, 498 എ, 306 പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നും ഉടൻ പിടിയിലാവുമെന്നും പോലീസ് അറിയിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...