ലോക എയ്ഡ്സ് ദിനാചരണം ; ജില്ലാതല ബോധവല്‍ക്കരണ റാലി ഡിസംബര്‍ ഒന്നിന് കോന്നിയില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ബോധവല്‍ക്കരണ റാലി ഡിസംബര്‍ ഒന്നിന് കോന്നിയില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ വിവിധ ആരോഗ്യ പരിപാടികളുടെ അവലോകന യോഗത്തില്‍
അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി 2026 ജനുവരിയില്‍ നടക്കുന്ന അശ്വമേധം പരിപാടിയില്‍ പരിശീലനം ലഭിച്ച വോളണ്ടിയര്‍മാര്‍ ഗൃഹ സന്ദര്‍ശനത്തിലൂടെ രോഗികളെ കണ്ടെത്തി ചികിത്സ നല്‍കും.

ഏകാരോഗ്യ പരിപാടിയുടെ ഭാഗമായി സാമൂഹ്യ അധിഷ്ഠിത സംയോജിത രോഗ നിരീക്ഷണത്തിന് ഉദ്യോഗസ്ഥതലത്തിലുള്ള പരിശീലനം വൈകാതെ പൂര്‍ത്തിയാകും. യോഗത്തില്‍ ആന്റിബയോട്ടിക് സാക്ഷരതായജ്ഞത്തിന്റെ ഭാഗമായ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ (എന്‍എച്ച്എം) ഡോ. എസ് ശ്രീകുമാര്‍, ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. സേതുലക്ഷ്മി, ഡോ. കെ ജീവന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കിയ നടപടി ; ട്രെയിൻ സമയമാറ്റത്തിന് സാധ്യത

0
കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന്...