യുവപ്രസാധകയുടെ പരാതിയില്‍ എഴുത്തുകാരന്‍ വി.ആര്‍ സുധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ലൈംഗിക ചുവയോടെ നിരന്തരം ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തുന്നെന്ന യുവപ്രസാധകയുടെ പരാതിയില്‍ എഴുത്തുകാരന്‍ വി.ആര്‍ സുധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് പോലീസ് സുധീഷിന്റെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം വൈകിട്ടോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. നടക്കാവ് പോലീസാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചത്. യുവതി ഡിസിപി ഓഫീസിലെത്തിയും പരാതി നല്‍കിയിരുന്നു.

വി.ആര്‍ സുധീഷ് നിരന്തരം ലൈംഗിക ചുവയോടെ ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തുകയും വീട്ടിലേയ്ക്ക് ഒറ്റയ്ക്ക് വരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു എന്നാണ് യുവപ്രസാധകയുടെ പരാതി. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതായും പരാതിയില്‍ ആരോപിക്കുന്നു. അതേസമയം സുധീഷിന്റെ വീട് കാണിച്ച്‌ തരാന്‍ പോലീസുകാര്‍ തന്നെ വിളിച്ചുവരുത്തിയെന്ന് പരാതിക്കാരി ആരോപിച്ചു. ഒലിവ് പബ്ലിക്കേഷനില്‍ ജോലി ചെയ്യവെ ഒരു അഭിമുഖത്തിനായി വി.ആര്‍ സുധീഷിനെ കണ്ടിരുന്നു. അന്ന് തങ്ങള്‍ എടുത്ത ഫോട്ടോ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...