വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് സീതാറാം യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂവെന്നും അത് വിവാദമായ ഈ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക എന്നതുമാത്രമാണെന്നും സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നിയമങ്ങള്‍ ഉടനടി പിന്‍വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണം. ഈ ന്യായമായ ആവശ്യം ഉന്നയിച്ചാണ് രാജ്യത്താകെയുള്ള കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. കാര്യങ്ങള്‍ ഈ നിലയിലെത്തിച്ചത് നരേന്ദ്ര മോഡി സര്‍ക്കാരാണ്. അറുപതു ദിവസമായി കൊടും തണുപ്പിനെ വെല്ലുവിളിച്ചു സമരത്തിലാണ് കര്‍ഷകര്‍. ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിയ്ക്കാതെ അവരെ തടഞ്ഞിരിക്കുകയാണ്. നിരവധി കര്‍ഷകര്‍ മരിച്ചുവെങ്കിലും സമരം കൂടുതല്‍ തീവ്രമാകുകയാണ്.

ട്രാക്ടര്‍ പരേഡിനിടെ ഉണ്ടായ അക്രമങ്ങള്‍ അസ്വീകാര്യമാണ്. ഏത് തരത്തിലുള്ള അക്രമവും ഒന്നിനും പരിഹാരമല്ല, വ്യത്യസ്ത അഭിപ്രായം ഉന്നയിക്കുന്നവരേയും അവകാശങ്ങള്‍ ചോദിക്കുന്നവരേയും ബിജെപിയും അവരുടെ ട്രോള് ആര്‍മികളും ചേര്‍ന്ന് നിന്ദിക്കുകയാണ് . മന്ത്രിമാര്‍ വരെ ഹീനമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. കോടതിയില്‍ ഉദ്യോഗസ്ഥര്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കുന്നു. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങളെ നേരിടാനുള്ള മാര്‍ഗ്ഗമല്ല ഇതെന്നും  യെച്ചൂരി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...