സ്കൂട്ടറില്‍ കറങ്ങി മാല മോഷണം ; യുവാവിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി: സ്കൂട്ടറില്‍ കറങ്ങി മാല മോഷണം നടത്തുന്ന യുവാവിനെ പിടികൂടി. വാഴപ്പള്ളി പുത്തേട്ടുകളത്തില്‍ വീട്ടില്‍ പ്രിയനെയാണ് (28) ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.ചങ്ങനാശ്ശേരി കുരിശുംമൂട് ഭാഗത്ത് ഇടവഴിയിലൂടെ ജോലികഴിഞ്ഞ് തിരികെ വീട്ടിലേക്ക് നടന്നുപോയ വയോധികയുടെ മാലയാണ് ഇയാള്‍ പൊട്ടിച്ചെടുത്തത്.മോഷണശേഷം കടന്നുകളഞ്ഞ പ്രതിയെ ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മണിക്കൂറുകള്‍ക്കകം പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി എസ്.എച്ച്‌.ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐ ജയകൃഷ്ണന്‍, സി.പി.ഒമാരായ ഉണ്ണികൃഷ്ണന്‍, മുഹമ്മദ് ഷാം, തോമസ്‌ സ്റ്റാന്‍ലി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ശാസ്ത്രീയ അന്വേഷണം നടത്തി പ്രതിയെ ഉടന്‍ പിടികൂടിയ അന്വേഷണസംഘത്തിന് പാരിതോഷികമായി ഗുഡ് സര്‍വിസ് എന്‍ട്രി അനുവദിച്ചതായും എസ്.പി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...