നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കയ്പമംഗലം : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. എടത്തിരുത്തി പുളിഞ്ചോട് സ്വദേശി ചുണ്ടയില്‍ ധനേഷിനെയാണ് (37) കാപ്പ ചുമത്തി കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കയ്പമംഗലം, മതിലകം, വലപ്പാട്, കാട്ടൂര്‍, ഇരിങ്ങാലക്കുട, ചേര്‍പ്പ്, വയനാട് തുടങ്ങി സ്റ്റേഷനുകളിലായി വധശ്രമം, കവര്‍ച്ച, അക്രമം, ലഹരിമരുന്ന് വില്‍പന ഉള്‍പ്പെടെ മുപ്പതോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.

വലപ്പാട് സ്റ്റേഷന്‍ പരിധിയില്‍ വധശ്രമ കേസില്‍ ഉള്‍പ്പെട്ട് വിയ്യൂര്‍ അതി സുരക്ഷ ജയിലില്‍ കഴിയുന്ന ധനേഷിനെ ജില്ല പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിര്‍ദേശ പ്രകാരം കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ കയ്പമംഗലം എസ്.ഐ കെ.എസ്. സുബീഷ് മോനും സംഘവും ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സീനിയര്‍ സി.പി.ഒ മുഹമ്മദ് റാഫി, സി.പി.ഒ രതീന്ദ്രന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...