എം.​ഡി.​എം.​എ​യും ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി പ്ര​ധാ​ന ഏ​ജ​ന്‍​റ്​ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ച​ങ്ങ​രം​കു​ളം : എം.​ഡി.​എം.​എ​യും ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി പ്ര​ധാ​ന ഏ​ജ​ന്‍​റ്​ പിടിയില്‍. പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി അ​ര്‍​ഷാ​ദി​നെ​യാ​ണ്​ (31) ച​ങ്ങ​രം​കു​ളം പോലീ​സ് പി​ടി​കൂ​ടി​യ​ത്. 66 ഗ്രാം ​എം.​ഡി.​എം.​എ​യും 11 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റും 16 ഗ്രാം ​ക​ഞ്ചാ​വും​ പ്ര​തി​യി​ല്‍​ നി​ന്ന് ക​ണ്ടെ​ത്തി. ച​ങ്ങ​രം​കു​ളം എ​ട​പ്പാ​ള്‍ മേ​ഖ​ല​യി​ല്‍ ബ്രൗ​ണ്‍ ഷു​ഗ​ര്‍ അ​ട​ക്ക​മു​ള്ള വീ​ര്യം കൂ​ടി​യ ല​ഹ​രി​വ​സ്തു​ക്ക​ള്‍ വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ച​ങ്ങ​രം​കു​ളം സി.​ഐ ബ​ഷീ​ര്‍ ചി​റ​ക്ക​ലിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ഖ്യ​പ്ര​തി പി​ടി​യി​ലാ​യ​ത്.

അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ ക​വ​റി​ലാ​ക്കി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യിരുന്നു മ​യ​ക്കു​മ​രു​ന്ന്. ബം​ഗ​ളൂ​രു​വി​ല്‍​ നി​ന്നാ​ണ് വീ​ര്യം കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ള്‍ പ്ര​ദേ​ശ​ത്ത് വി​ല്‍​പ​ന​ക്ക് എ​ത്തി​ച്ച​തെ​ന്നാ​ണ് സൂചന. സി.​ഐ ബ​ഷീ​ര്‍ ചി​റ​ക്ക​ലിന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ​ മാ​രാ​യ പി. ആന്റോ ഫ്രാ​ന്‍​സി​സ്, ഒ.​പി വി​ജ​യ​കു​മാ​ര​ന്‍, സീ​നി​യ​ര്‍ പോലീ​സ് ഓ​ഫി​സ​ര്‍ ഷി​ജു, സി.​പി.​ഒ​ മാ​രാ​യ ഉ​ദ​യ​ന്‍, ജെ​റോ, ജ​സ്​​റ്റി​ന്‍ രാ​ജ്, രാ​ജേ​ഷ്, ഉ​ണ്ണി, ഡ്രൈ​വ​ര്‍ ഭാ​ഗ്യ​രാ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം പെ​രി​ന്ത​ല്‍​മ​ണ്ണ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...