13.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊറിയര്‍ സര്‍വീസ് വഴി കടത്തിക്കൊണ്ട് വന്ന് വിതരണക്കാര്‍ക്ക് സ്‌കൂട്ടറില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ 13.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പാറശ്ശാല കറുകുറ്റിക്ക് സമീപത്തു വെച്ച്‌ നെയ്യാറ്റിന്‍കര സ്വദേശി അഭയനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.

തിരുവനന്തപുരം ജില്ലയിലെ കഞ്ചാവ് വിതരണത്തിന്റെ പ്രധാന കണ്ണിയാണ് അഭയന്‍ എന്ന് എക്‌സൈസ് പറഞ്ഞു. അതിനിടെ ബാംഗ്ലൂരിൽ ഒളിവില്‍ കഴിഞ്ഞ് ആന്ധ്രയില്‍ നിന്നും കഞ്ചാവ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊറിയര്‍ സര്‍വീസ് വഴി എത്തിച്ചു കൊടുക്കുന്ന വെള്ളറട സ്വദേശിയെ കുറിച്ച്‌ എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ആന്ധ്രയില്‍ നിന്നും കഞ്ചാവ് മാറ്റാരുടെയെങ്കിലും മേല്‍വിലാസത്തിലേക്ക് അവരറിയാതെ കൊറിയറായി അയച്ച ശേഷം ആ മേല്‍വിലാസക്കാരന്റെ ആളാണെന്ന വ്യാജേന കൊറിയര്‍ സര്‍വീസുകാരെ സമീപിച്ചു കൊറിയര്‍ കൈപ്പറ്റുകയെന്ന പുതിയ മാര്‍ഗമാണ് സംഘം ഇപ്പോള്‍ അവലംബിച്ചിരിക്കുന്നതെന്ന് എക്‌സൈസ് പറഞ്ഞു.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനികുമാറിനെ കൂടാതെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി കൃഷ്ണകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ടി ആര്‍ മുകേഷ് കുമാര്‍, എസ് മധുസൂദനന്‍ നായര്‍, പ്രിവെന്റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍, മണികണ്ഠന്‍ നായര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപിന്‍, വിശാഖ്, സുബിന്‍, ബിജു, ശാഹീന്‍, എക്സൈസ് ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...