കമലേശ്വരത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കമലേശ്വരത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്‍സലിനാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം കമലേശ്വരം ഹയർസെക്കന്‍ററി സ്കൂളിന് സമീപം വെച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. അഫ്‍സലിന്‍റെ കാലിന് ഗുരുതര പരിക്കുണ്ട്. ബൈക്കിൽ രണ്ട് പോലീസുകാർ വന്നപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അഫ്‍സലിനെ തടഞ്ഞുനിർത്തുന്ന അക്രമി സംഘം കാലിൽ വെട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

സംഭവത്തിൽ സൂര്യ, സുധീഷ് എന്നീ രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇനി 6 പേരെ പിടികൂടാനുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ട് പേ‍ർ ഉള്‍പ്പടെ എട്ട് പ്രതികളുണ്ടെന്ന് പോലീസ് പറയുന്നു. മുഖ്യപ്രതി കരിമഠം സ്വദേശി അശ്വനാണെന്ന് പോലീസ് പറയുന്നു. കഴി‍‌ഞ്ഞ ദിവസം അശ്വന്‍റെ സഹോദരൻ സഞ്ചരിച്ച ബൈക്ക് സ്കൂളിന് മുന്നിൽവച്ച് തട്ടിയതുമായി ബന്ധപ്പെട്ട് ഒരു വാക്കുതർക്കമുണ്ടായി. അഫ്‍സലിന്‍റെ സുഹൃത്തുക്കളുമായായിട്ടായിരുന്നു തർക്കം. ഇതേ തുടർന്നുണ്ടായ ശത്രുതയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഫോ‌ർട്ട് പോലീസാണ് അന്വേഷണം നടത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

0
കണ്ണൂർ : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ...