ബാങ്ക് കാലുമാറി, നല്‍കാമെന്ന് പറഞ്ഞ ലോണ്‍ നല്‍കിയില്ല ; അമ്മയെയും സഹോദരിയെയും ജ്വല്ലറിയില്‍ ഇരുത്തി യുവാവ് ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: ബാങ്ക് കാലുമാറി, നല്‍കാമെന്നു പറഞ്ഞ ലോണ്‍ നല്‍കിയില്ല സഹോദരിയെയും മാതാവിനെയും ജ്വല്ലറിയില്‍ ഇരുത്തി യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആണ് മരിച്ചത്. വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജ്വല്ലറിയിലിരുത്തി മടങ്ങിയ യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു. സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന ഭയത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത് എന്നാണ് പുറത്തുവരുന്ന സൂചനകള്‍.

സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്ന് വായ്പ തേടിയിരുന്നു. ബാങ്ക് വായ്പ കിട്ടാത്തതിനെത്തുടര്‍ന്നുള്ള മാനോ വിഷമത്തിലാണ് ആത്മഹത്യയെന്നാണ് നിഗമനം. മൂന്നുസെന്റ് ഭൂമി മാത്രമേ ഈ കുടുംബത്തിന് ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ തന്നെ പലയിടത്തു നിന്നം വായ്‌പ്പ തേടിയെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍ നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെ തുടര്‍ന്ന് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജ്വല്ലറിയിലെത്തുകയായിരുന്നു.

ആഭരണങ്ങള്‍ എടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച്‌ വിപിന്‍ പോയി. പിന്നീട് ലോണ്‍ അനുവദിക്കില്ലെന്ന് ബാങ്കില്‍ നിന്ന് അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് ആത്മഹത്യ. ജ്വല്ലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്.

സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയുണ്ടായിരുന്ന വിപിന് കോവിഡ്കാലത്ത് അത് നഷ്ടപ്പെട്ടതാണ്. മരപ്പണിക്കാരനായിരുന്ന അച്ഛന്‍ വാസു അഞ്ചുകൊല്ലം മുമ്പ് മരിച്ചു. കുറച്ചുനാള്‍ മുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു വിപിന്റെ സഹോദരിയുടെത്. സാമ്പത്തിക പ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു. അടുത്ത ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....