ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

അടിമാലി : കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. വൈദ്യുത വകുപ്പില്‍ താല്കാലിക ജീവനക്കാരനായ മാമലക്കണ്ടം വട്ടക്കുഴിയില്‍ ഡെനീഷ് (24 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഡെനിഷിന്റെ അമ്മയുടെ സഹോദരിയുടെ മകന്‍ രാജീവിന് (26) ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു.

വാളറ കുളമാ കുഴി സ്വദേശിയാണ് രാജീവ്. തിങ്കളാഴ്ച രാവിലെ 8.30 ന് നേര്യമംഗലം മൂന്നാം മൈലിലാണ് അപകടം. കെഎസ്‌ഇബി താല്‍ക്കാലിക ജീവനക്കാരായ ഇവര്‍ ബൈക്കില്‍ കോതമംഗലത്തേക്ക് പോകവെ അടിമാലിയിലേക്ക് വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തല്‍ക്ഷണം ഡെനീഷ് മരണമടഞ്ഞു. ബെന്നി -ഓമന ദമ്പതികളുടെ മകനാണ്. ഡെനീഷിന്റെ മൃതദേഹം കോതമംഗലം താലുക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. അടിമാലി പോലീസ് മേല്‍ നടപടി സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...