ജയ്‌പൂര്‍ : കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് സ്വദേശിയായ മൊഹ്‌സിന്‍(29) ആണ് മരിച്ചത്. കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഇരുപത്തിയൊന്‍പതുകാരന്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയതെന്ന് പോലീസ് പറഞ്ഞു.’ മൊഹ്‌സിന് വിവാഹിതയായ ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. രണ്ട് വര്‍ഷം മുമ്പ് നൈനിറ്റാളില്‍ നിന്ന് മൊഹ്‌സിനോടൊപ്പം ഇവര്‍ ഒളിച്ചോടി. യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കൊപ്പം ഇരുവരും പ്രതാപ് നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഒരു ഫ്ലാറ്റിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
ഭര്‍ത്താവ് മകളെ അന്വേഷിച്ച് ജയ്പൂരിലെത്തുകയായിരുന്നു. ഇയാളില്‍ നിന്ന് രക്ഷപ്പെടാനാണ് യുവാവ് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്.’- പോലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിലേക്ക് യുവതിയുടെ ഭര്‍ത്താവ് എത്തിയത്. ഇയാളെ കണ്ട് മൊഹ്‌സിന്‍ പേടിച്ച് ബാല്‍ക്കണിയിലേക്ക് ഓടുകയും താഴേക്ക് ചാടുകയുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയും ഭര്‍ത്താവും ഒളിവിലാണ്. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.