കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ജയ്‌പൂര്‍ : കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് സ്വദേശിയായ മൊഹ്‌സിന്‍(29) ആണ് മരിച്ചത്. കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഇരുപത്തിയൊന്‍പതുകാരന്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയതെന്ന് പോലീസ് പറഞ്ഞു.’ മൊഹ്‌സിന് വിവാഹിതയായ ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. രണ്ട് വര്‍ഷം മുമ്പ് നൈനിറ്റാളില്‍ നിന്ന് മൊഹ്‌സിനോടൊപ്പം ഇവര്‍ ഒളിച്ചോടി. യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കൊപ്പം ഇരുവരും പ്രതാപ് നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഒരു ഫ്ലാറ്റിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.

ഭര്‍ത്താവ് മകളെ അന്വേഷിച്ച്‌ ജയ്പൂരിലെത്തുകയായിരുന്നു. ഇയാളില്‍ നിന്ന് രക്ഷപ്പെടാനാണ് യുവാവ് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്.’- പോലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിലേക്ക് യുവതിയുടെ ഭര്‍ത്താവ് എത്തിയത്. ഇയാളെ കണ്ട് മൊഹ്‌സിന്‍ പേടിച്ച്‌ ബാല്‍ക്കണിയിലേക്ക് ഓടുകയും താഴേക്ക് ചാടുകയുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയും ഭര്‍ത്താവും ഒളിവിലാണ്. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുക്കുപണ്ടം സ്വർണമാണെന്ന് വിശ്വസിപ്പിച്ച് യുവാവിൽനിന്ന് 10 ലക്ഷം തട്ടി ; വയോധിക ഉൾപ്പെടെ മൂന്നുപേർ...

0
തൃശൂര്‍: രണ്ടു കിലോ തൂക്കം വരുന്ന മുക്കുപണ്ടം സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് യുവാവില്‍നിന്ന്...

10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ

0
ആലപ്പുഴ: 10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി...

കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ വകുപ്പിൻ്റെ ഫണ്ട് വെട്ടിക്കുറച്ച് ബം​ഗാളിലെ ബിജെപി സർക്കാർ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ ആദ്യ ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിൽ...

ലഖ്നൗവിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് തീപിടിച്ച് 15 പേർ മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

0
ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന്...