പരവൂരിൽ പതിനേഴുകാരിയെ മർദ്ദിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ടു പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പരവൂരിൽ പതിനേഴുകാരിയെ മർദ്ദിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ടു പേർ പിടിയിൽ. പെൺകുട്ടിയുടെ പരാതിയിൻമേലാണ് ഇവർക്കെതിരെ പരവൂർ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. സംഭവം നടന്നത് ഉത്രാട ദിവസമാണ്. പെൺകുട്ടി വീടിനു അടുത്തുള്ള കടയിൽ നിന്നും സാധനം വാങ്ങി മടങ്ങിവരുമ്പോഴായിരുന്നു ബന്ധുക്കളായ മൂന്നംഗ സംഘം ആക്രമിച്ചത്.

പെൺകുട്ടിയുടെ അയൽവാസികൾ കൂടിയായ ബന്ധുക്കളാണ് മർദിച്ചത്. മർദ്ദിച്ചത് മാത്രമല്ല പെൺകുട്ടിയെ തറയിലിട്ട് ചവിട്ടിയതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പെൺകുട്ടിയുമായി യുവാക്കളിലൊരാൾക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കം മർദ്ദനത്തിൽ കലാശിച്ചുവെന്നാണ് നിഗമനം. പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച ശേഷം ഒളിവിൽ പോയ യുവാക്കളിൽ രണ്ടുപേരെ ഇന്നലെ രാത്രി പരവൂർ പോലീസ് പിടികൂടുകയായിരുന്നു. ഇവർക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...