കുമളിയില്‍ എംഡിഎംഎയുമായി യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കുമളിയില്‍ എംഡിഎംഎയുമായി യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശിനി സാന്ദ്ര (20), ഇടുക്കി മുറിഞ്ഞപുഴ സ്വദേശി ഷെബിന്‍ മാത്യു (34) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്. ഇവരില്‍നിന്ന് 0.06 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ ശേഷം കുമിളിയില്‍ ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു ഇവര്‍. വണ്ടിപ്പെരിയാര്‍ എക്സൈസ് ആണ് ഇവരെ പിടികൂടിയത്‌. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കുമളി ടൗണിലെ ഹൈറേഞ്ച് റസിഡന്‍സിയില്‍ ബുധനാഴ്ച രാത്രിയാണ് ഇരുവരും താമസിക്കാനെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ഇവര്‍ താമസിക്കുന്ന മുറിയില്‍ എക്സൈസ് സംഘം എത്തി പരിശോധന നടത്തിയാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പാരാമെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ സാന്ദ്ര ഇന്‍സ്റ്റാഗ്രാം വഴിയാണ് ഷെഫിനുമായി സൗഹൃദത്തിലായത്.

തേക്കടിയില്‍ ചെറുകിട റിസോര്‍ട്ട് നടത്തുകയാണ് ഷെഫിന്‍. ഗുജറാത്തിലുള്ള ബന്ധുവാണ് ലഹരിമരുന്ന് നല്‍കിയതെന്നാണ് സാന്ദ്ര എക്സൈസ് സംഘത്തോട് പറഞ്ഞത്. ഇത് ശരിയാണോയെന്ന എക്സൈസ് പരിശോധിച്ചുവരികയാണ്. വണ്ടിപ്പെരിയാര്‍ എക്സൈസ് ഓഫീസിലെ അസി.ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്‍, പ്രിവന്റീവ് ഓഫീസര്‍.ഡി. സതീഷ് കുമാര്‍, രാജ് കുമാര്‍, ഉദ്യോഗസ്ഥരായ ദീപു കുമാര്‍, വരുണ്‍.എസ്.നായര്‍, സിന്ധു.കെ.തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നാക്കുപിഴ

0
തിരുവനന്തപുരം: സിനിമാ താരം നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി...

ഇന്റർവെല്ലിന് ശേഷം ശുചിമുറികൾക്ക് പൂട്ട് വീഴും ; കോഴിക്കോട്ടെ സ്കൂളിൽ റാഗിങ് തടയാൻ വിചിത്ര...

0
കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്...

ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുവാന്‍ അനുമതി നല്‍കണം : പി.മോഹന്‍രാജ്

0
പത്തനംതിട്ട : നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; 60 ദിവസമായിട്ടും ജാമ്യമില്ല ; പ്രതികൾ കൂട്ടത്തോടെ...

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും...